പുന:പരിശോധന ഹരജി നല്‍കണം, വിധി കേരള സ്ത്രീകളില്‍ മരവിപ്പ് ഉണ്ടാക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതിയുടെ വിധി കേരളത്തിലെ സ്ത്രീകളില്‍ ഒരു തരം മരവിപ്പ് ഉണ്ടാക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധിയില്‍ പുന:പരിശോധന ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുപ്രിം കോടതി വിധി കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേരളത്തിലെ കുടുംബങ്ങളില്‍ നിരാശ പടര്‍ത്തുന്ന വിധിയാണിത്. സമാനതകളില്ലാത്ത ഈ കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം കഠിന തടവ് ആരും പ്രതീക്ഷിക്കാത്തതാണെന്നും ഇത്തരത്തിലുള്ള വിധി എങ്ങനെയുണ്ടായി എന്നത് തുടര്‍ന്ന് പരിശോധക്കാന്‍ സുപ്രിം കോടതിയില്‍ റിവ്യൂ ഹരജി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
സൗമ്യ വധക്കേസിന്റെ സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗോവിന്ദചാമിമാര്‍ക്ക് വിഹരിക്കാന്‍ കഴിയുന്നൊരു സമൂഹമായി നമ്മുടെ നാട് മാറാതിരിക്കണമെങ്കില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവണം.
സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചതാണ്. ഈ കോടതികള്‍ കേസിന്റെ എല്ലാ ഭാഗങ്ങളും പരിഗണിച്ചാണ് വധശിക്ഷയ്ക്ക് അര്‍ഹമായ കേസാണ് സൗമ്യവധക്കേസെന്ന് വിധിയെഴുതിയത്. അതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് സുപ്രീംകോടതി ഈ കേസിനെ പരിഗണിച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ ഈ വിധി കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേരളത്തിലെ സ്ത്രീകളില്‍ ഒരു തരം മരവിപ്പ് ഉണ്ടാക്കുന്ന, എല്ലാ കുടുംബങ്ങളിലും നിരാശ പടര്‍ത്തുന്ന വിധിയാണിത്. സമാനതകളില്ലാത്ത ഈ കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം മാത്രം കഠിനതടവ് എന്ന വിധി, ആരും പ്രതീക്ഷിക്കാത്ത ഒന്നാണ്. ഇത്തരത്തിലുള്ള ഒരു വിധി എങ്ങിനെ ഉണ്ടായി എന്നത് തുടര്‍ന്ന് പരിശോധിക്കാന്‍ സുപ്രീംകോടതിയില്‍ റിവ്യുഹര്‍ജി നല്‍കണം. തുടര്‍ ഇടപെടലുകള്‍ ഉണ്ടാവണം.
ഗോവിന്ദചാമിക്ക് നേരത്തെ വിധിച്ച ശിക്ഷ ലഘൂകരിക്കാതിരിക്കാന്‍ വേണ്ടിയുള്ള എല്ലാ ഇടപെടലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."