HOME
DETAILS

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണം 24 ആയി; തിരിച്ചറിഞ്ഞത് 20 പേരെ; പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

  
Web Desk
April 20, 2026 | 1:11 AM

virudhunagar firework factory blast death toll reaches 24 20 identified post-mortem underway

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ പടക്ക നിർമ്മാണശാലയിൽ നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിലെ 'വനജ ഫയർ വർക്‌സ്' എന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചയോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ആദ്യം നടന്ന ഉ​ഗ്ര സ്ഫോടനത്തിന് പിന്നാലെ ദ്രുത​ഗതിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് ഫാക്ടറിയിൽ വീണ്ടും സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. രണ്ടാമതുണ്ടായ സ്ഫോടനത്തിൽ പൊലിസുകാർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻ തന്നെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

കൊല്ലപ്പെട്ട 24 പേരിൽ 20 പേരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി നാലുപേരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള 14 അംഗ വിദഗ്ധ സംഘമാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകുന്നത്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാല് പ്രത്യേക പൊലിസ് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ എസ്.പി ശ്രീനാഥ് അറിയിച്ചു.

വെടിമരുന്ന് മിശ്രിതം തയ്യാറാക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതം മൂലം പടക്കനിർമ്മാണ ശാലയ്ക്ക് ചുറ്റും പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ പ്രകമ്പനമുണ്ടായി. ഭൂചലനത്തിന് സമാനമായ അനുഭവമാണ് ഉണ്ടായതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.

ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് നിർമ്മാണശാല. ലൈസൻസോടെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെങ്കിലും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.

സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി സംഭവസ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. 

 

The death toll from the devastating explosion at a firework factory in Virudhunagar has risen to 24. Authorities have successfully identified 20 of the victims, while the identification process for the remaining bodies is ongoing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീശന് അഭിനന്ദനങ്ങള്‍'; മുഖ്യമന്ത്രി തീരുമാനത്തില്‍ പൂര്‍ണതൃപ്തനെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  6 days ago
No Image

നിയമലംഘനം: സഊദിയില്‍ 7,200 തൊഴില്‍ വിസകള്‍ റദ്ദാക്കി; സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും

Saudi-arabia
  •  6 days ago
No Image

കേരള കോണ്‍ഗ്രസിലെ 'സതീശന്‍ യുഗം': പ്രതിസന്ധികള്‍ മുറിച്ചു കടന്ന തന്ത്രജ്ഞന്‍

Kerala
  •  6 days ago
No Image

വനവാസമല്ല, ഇനി സിംഹാസനം; വെല്ലുവിളികളെ അതിജീവിച്ച നായകത്വം

Kerala
  •  6 days ago
No Image

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്, വിമാനത്തില്‍ കെ.സി ഇല്ല

Kerala
  •  6 days ago
No Image

രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ വി.ഡി സതീശൻ മുഖ്യമന്ത്രി 

National
  •  6 days ago
No Image

'പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിനെ സാരമായി ബാധിക്കും': വി.ശിവന്‍കുട്ടി

Kerala
  •  6 days ago
No Image

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് 12-ന്; വാർത്താസമ്മേളനം ഡൽഹിയിൽ

National
  •  6 days ago
No Image

വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം

Kerala
  •  6 days ago
No Image

ഏഷ്യയില്‍ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയായി രൂപ; പെരുന്നാളിന് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍, കുവൈത്ത് ദിനാര്‍ മൂല്യം 310 കടന്നു | Indian Rupee Value

Economy
  •  6 days ago