HOME
DETAILS

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ? സംശയം പ്രകടിപ്പിച്ച് തമിഴ്നാട് -കേരള മോട്ടോർ വാഹന വകുപ്പുകൾ

  
April 20, 2026 | 2:33 AM

valparai accident tamil nadu and kerala motor vehicle departments suspect school bus driver was behind the wheel

മലപ്പുറം: വാൽപ്പാറയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടെമ്പോ ട്രാവലർ വാൻ ഓടിച്ചിരുന്നത് സ്‌കൂൾ ബസ് ഡ്രൈവർ ആണെന്ന് സംശയത്തിൽ തമിഴ്നാട് -കേരള മോട്ടോർ വാഹന വകുപ്പുകൾ. ഇരു വിഭാഗവും സംയുക്തമായി നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ ആണിത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് യഥാർഥ ഡ്രൈവർ അല്ലെന്നാണ് ആദ്യഘട്ട പരിശോധനയിലെ നിഗമനം. യാത്രാ സംഘത്തോടൊപ്പം സ്‌കൂൾ ബസ് ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ തമിഴ്നാട് - കേരള മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത പരിശോധനയും അന്വേഷണവും പുരോഗമിക്കുകയാണ്.

പരിചയസമ്പന്നനായ ഡ്രൈവർക്ക് പകരം മറ്റൊരാൾ വാഹനം നിയന്ത്രിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം 13ാം വളവിൽ വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടത്. സംരക്ഷണ ഭിത്തി തകർത്ത് കുതിച്ച ട്രാവലർ താഴെയുള്ള 9-ാം വളവിലേക്കാണ് പതിച്ചത്. താഴ്ചയിലേക്ക് വീഴുന്നതിനിടയിൽ വലിയ പാറക്കെട്ടുകളിൽ വാഹനം അതിശക്തമായി ഇടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതും മരണസംഖ്യ ഉയരാനും കാരണമായത്. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ 9  പേരും ദാരുണമായി മരിച്ചു. എന്നാൽ വീഴ്ചക്കിടെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

പരുക്കേറ്റവരുടെ നിലയിൽ പുരോഗതി  

അപകടത്തിൽ പരുക്കേറ്റവർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. നാലുപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

സ്‌കൂൾ ബസ് ഡ്രൈവർ കുന്നക്കാവ് നൗഷാദ് അലി, അപകടത്തിൽ മരിച്ച സ്‌കൂൾ പാചക തൊഴിലാളി സാജിദയുടെ മകൻ ഹഹദീൻ മുഹമ്മദ് (11),ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫായിസ് (22) എന്നിവരാണ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ഫഹദിൻ മുഹമ്മദിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റി.
 
അപകടത്തിൽ മരിച്ച സക്കീനയുടെ മകൾ മസ്‌നീനയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. മസ്‌നീന്റെ  നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ തമിഴ്നാട്, കേരള സർക്കാരുകളുടെ മെഡിക്കൽ സംഘം സംയുക്തമായി രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago