ചൈനയെ ആശങ്കയിലാഴ്ത്തി മെറാന്റി ചുഴലിക്കാറ്റ്
ബീജിംങ്: അതിശക്തമായ മെറാന്റി ചുഴലി കൊടുങ്കാറ്റ് ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തേക്ക് അടുക്കുന്നു. തായ്‌വാനില്‍ കനത്ത നാശം വിതച്ച ശേഷമാണ് മെറാന്റി ചൈനയെ ലക്ഷ്യം വെച്ച് നീങ്ങുന്നത്. ഈ വര്‍ഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റായാണ് മെറാന്റി അറിയപെടുന്നത് . സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍ പെടുന്ന ഇതിന്റെ വേഗത നിലവില്‍ ഒരു മണിക്കൂറില്‍ 185 മൈലാണ്.
വടക്കു പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ രൂപപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റാണിത്. 2013ല്‍ ഫിലിപ്പൈന്‍സില്‍ നാശം വിതച്ച ലോകത്തെ ഏറ്റവും വലിയ കൊടുങ്കാറ്റായ ഹയാന്‍ കൊടുങ്കാറ്റിനെക്കാള്‍ അഞ്ചു മൈല്‍ മാത്രമാണ് ഇതിന് വേഗത കുറവ്. തായ്‌വാനിലുടനീളം മെറാന്റി വന്‍ നാശനഷ്ടങ്ങളാണ് സ്ൃഷ്ടിച്ചത്. വാര്‍ത്താ വിനിമയ-ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ 120 വര്‍ഷത്തിനിടെ തായ്‌വാന്‍ കണ്ട ഏറ്റവും വേഗതയുള്ള ചുഴലി കൊടുങ്കാറ്റാണിത്. മെറാന്റി പൂര്‍ണമായും കരയിലേക്കെത്താനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ തീരവും കടന്ന് കൊടുങ്കാറ്റ് നീങ്ങുകയാണെന്നാണ് കാലസ്ഥ നിരീക്ഷകര്‍ പറയുന്നത്. ചൈനയിലെ ഫൂജിയാന്‍ പ്രവശ്യയിലാണ് മെറാന്റി ചുഴിലിക്കാറ്റ് നശനഷ്ടം വിതക്കാന്‍ സാധ്യതയുള്ള പ്രദേശം. ഇപ്പോള്‍ ശക്തമായ മഴയാണ് ഈ മേഖലയില്‍ പെയ്യുന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും ചൈനയില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."