HOME
DETAILS
MAL
ജമ്മുകശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു; 29 പേര്‍ക്ക് പരുക്ക്
April 20, 2026 | 12:49 PM
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉധംപൂര്‍ ജില്ലയില്‍ ബസ് റോഡില്‍ നിന്ന് തെന്നിമാറി തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു. അപകടത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാംനഗര്‍ ഉധംപുര്‍ ഹൈവേയിലെ കഗോര്‍ട്ട് ഗ്രാമത്തിന് സമീപമാണ് യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഉള്‍ഗ്രാമത്തില്‍ നിന്നും ഉധംപുര്‍ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം ഉടന്‍ തന്നെ പൊലിസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."