HOME
DETAILS

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  
April 20, 2026 | 1:20 PM

take these precautions to prevent snakes from entering your home and surroundings during summer-new

വേനല്‍ക്കാലമാണ് പറമ്പിലൂടെ നടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. എല്ലായിടത്തും ചൂട് കൂടിയതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലേക്ക് പരിസരത്തേക്കും വരാനുള്ള സാധ്യത വളരേ കൂടുതലാണ്. അത്തരത്തിലുള്ള ഒരു ദുഃഖവാര്‍ത്തയാണ് കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായത്.

ഇതിന് പിന്നാലെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയാണ് പാമ്പുകടിയേറ്റ് മരിച്ചത്. കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ചാണ് പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 19 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. 

വേനല്‍ക്കാലമായതോടെ തണുപ്പ് തേടിയാണ് പാമ്പുകള്‍ മനുഷ്യസാന്നിധ്യമുള്ള പ്രദേശത്തേക്ക് വരുന്നത്. നമ്മള്‍ സ്ഥിരമായി നടക്കുന്ന സ്ഥലത്തുപോലും പാമ്പുകള്‍ ഉണ്ടായേക്കാം. അതുകൊണ്ട് പരിസര ശുചിത്വം വളരെ പ്രധാനമായ കാര്യമാണ്.

പാമ്പ് കടി ഒഴിവാക്കാന്‍ വീടും പരിസരവും സൂക്ഷിക്കേണ്ടതെങ്ങനെ?

  • പാമ്പുകള്‍ ഭക്ഷണലഭ്യതയ്ക്കും, അവയുടെ വാസത്തിനുതകുന്ന സൗകര്യങ്ങള്‍ക്കുമനുസരിച്ചായിരിക്കും ഒരു സ്ഥലത്ത് സ്ഥിരമാക്കുക. അതുകൊണ്ട് തന്നെ പാമ്പുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ വീടും പരിസരവും നില നിര്‍ത്താതിരിക്കുക എന്നതാണ് പാമ്പ് കടിയേല്‍ക്കാതിരിക്കാന്‍ ഒരു പ്രതിരോധ മാര്‍ഗ്ഗം.
  • ഭക്ഷണ സാധനങ്ങളും മറ്റു അവശിഷ്ടങ്ങളും, ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. വീടിനടുത്ത് അവ കുന്നുകൂടി ഇടാതിരിക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളെയും ചെറു ജീവികളെയും തേടി പാമ്പുകളും എത്തും.
  • ചകിരി, പലക, വിറക്, കല്ല് എന്നിവ വീടിന് ചുറ്റും കുന്നുകൂടാന്‍ അനുവദിക്കരുത്, ഇവ പാമ്പിന്റെ ഇഷ്ട വാസസ്ഥലങ്ങള്‍ ആണ്.
  •  പരിസരം സ്ഥിരമായി വൃത്തിയാക്കുക, പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ അധികം വളരാതെ നോക്കുക.
  •  പറമ്പിലും മറ്റുമുള്ള മാളങ്ങള്‍ മണ്ണിട്ട് മൂടുക.
  • വളര്‍ത്ത് മൃഗങ്ങള്‍ക്ക് തീറ്റി കൊടുത്തു കഴിഞ്ഞാല്‍ ബാക്കിയുള്ളവ നീക്കം ചെയ്യുക. കോഴിക്കൂടും മറ്റും നെറ്റ് കൊണ്ട് കവര്‍ ചെയ്യുക.
  • എലികളെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ പാമ്പുകളുടെ സാന്നിധ്യവും കുറയ്ക്കാം.
  • മരത്തിന്റെ ശാഖകള്‍ വളഞ്ഞു വീട്ടിലേക്കു ചേര്‍ന്നു നില്‍ക്കുന്നതും, ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ കയറുവഴി വീടിന്റെ ഭിത്തിയിലേക്കും ടെറസ്സിലേക്കും കടത്തിവിടുന്നതും നന്നല്ല, ഇതുവഴി പാമ്പ് വീടിനുള്ളില്‍ കടക്കാന്‍ സാധ്യത ഉണ്ട്.
  • വീട്ടു മുറ്റത്തും പരിസരപ്രദേശങ്ങളിലും കരിയില കൂടി കിടക്കുന്നത് ഒഴിവാക്കുക. അതിനിടയില്‍ പാമ്പുകള്‍ കിടന്നാല്‍ തിരിച്ചറിയാന്‍ സാധ്യത കുറവാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  a day ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  a day ago
No Image

യു.ഡി.എഫ് മന്ത്രിസഭ: പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം

Kerala
  •  a day ago
No Image

മന്ത്രിസഭയിൽ മലപ്പുറത്തിന് സിംഹഭാഗം; പിന്നാലെ എറണാകുളവും; കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല

Kerala
  •  a day ago
No Image

ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് നൽകിയ വാക്ക് പാലിക്കുമോ? വി.ഡി സതീശനിൽ വലിയ പ്രതീക്ഷയോടെ ആശാ വർക്കർമാർ

Kerala
  •  a day ago
No Image

നഫീസത്ത് ബീവിയുടെ പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ

Kerala
  •  a day ago
No Image

ടീം വി.ഡി.എസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സഭയിൽ 14 പുതുമുഖങ്ങൾ

Kerala
  •  a day ago
No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  a day ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  a day ago