HOME
DETAILS

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

  
Web Desk
April 20, 2026 | 2:03 PM

cpm-bjp clash in nettayam 6 bjp workers in custody mayor vv rajesh protests at hospital

തിരുവനന്തപുരം: നെട്ടയത്ത് ഉണ്ടായ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് ആറ് ബിജെപി പ്രവർത്തകരെ വട്ടിയൂർക്കാവ് പൊലിസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ച പ്രവർത്തകർക്ക് പിന്തുണയുമായി ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ മേയർ വി.വി. രാജേഷും മറ്റ് നേതാക്കളും സ്ഥലത്തെത്തി. പൊലിസുകാർക്കെതിരെ ബിജെപി പ്രവർത്തകർ ആശുപത്രിയിൽ ആക്രോശം മുഴക്കിയതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായി.

ക്ഷേത്രത്തിനുള്ളിൽ കയറി പിടികൂടിയെന്ന് ആരോപണം

ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറിയാണ് പൊലിസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിക്കുന്നു. കസ്റ്റഡിയിലെടുത്തവരെ പൊലിസ് ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് എആർ ക്യാമ്പിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ രണ്ട് ബിജെപി പ്രവർത്തകരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.

സംഘർഷത്തിന്റെ തുടക്കം

ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കമാണ് വലിയ രാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിമാറിയത്.ഒരു പെൺകുട്ടിയെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലിസിൽ പരാതി ലഭിച്ചിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്ന് മടങ്ങുകയായിരുന്ന സുനിലിനെ ഒരു സംഘം മലമുകളിൽ വെച്ച് മർദിച്ചു. ഇതോടെ സുനിലിനെ അനുകൂലിച്ച് ബിജെപിയും എതിർത്ത് സിപിഎമ്മും രംഗത്തെത്തി.

വൈകുന്നേരം മലമുകൾ ജങ്ഷനിൽ ഇരുവിഭാഗവും തടിച്ചുകൂടിയതോടെ പൊലിസ് ലാത്തിച്ചാർജ് നടത്തി. ഇതേത്തുടർന്ന് പൊലിസിന് നേരെ കല്ലേറുണ്ടാവുകയും സി.പി.ഒ ദീപുവിന് പരിക്കേൽക്കുകയും ചെയ്തു.

പൊലിസിനെതിരെ ബിജെപി

വട്ടിയൂർക്കാവ് പൊലിസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് വി.വി. രാജേഷ് ആരോപിച്ചു. പൊലിസും ബിജെപി പ്രവർത്തകരും തമ്മിലുള്ള വാക്കുതർക്കം പലയിടത്തും ഇപ്പോഴും തുടരുകയാണ്. നഗരത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  2 days ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  2 days ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  2 days ago
No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  2 days ago