ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍
ആലപ്പുഴ: ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത യുവാവ് പിടിയില്‍. തിരുവല്ല കണ്ടനാട്ടുചിറയില്‍ വീട്ടില്‍ മനീഷ് (27) ആണ് പിടിയിലായത്. ഞായറാഴ്ച്ച വൈകീട്ട് 6.20ന് ഏറനാട് എക്‌സ്പ്രസിലാണ് പ്രതി ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
ഡി-3 കോച്ചില്‍ ടിക്കറ്റില്ലാതെ യുവാവ് യാത്ര ചെയ്തത് ടിടിഇ കണ്ടെത്തുകയും, ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി യുവാവ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും, അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാണിച്ചാണ് ടിടിഇ പരാതി നല്‍കിയത്. കായംകുളത്ത് നിന്നാണ് ജിആര്‍പിഎഫ് പൊലിസ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് പോകാനാണ് താന്‍ ട്രെയിനില്‍ കയറിയതെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. തിരുവല്ലയില്‍നിന്ന് ആലപ്പുഴയിലെത്തി കൊല്ലത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമെന്താണെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. പ്രതിക്കെതിെര ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനില്‍ മറ്റൊരു കേസും നിലവിലുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."