ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍
കണ്ണൂര്‍: കാമ്പസിലെ വിദ്യാര്‍ഥി മരണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ഥി നിതിന്റെ പിതാവ് രാജന്‍. ഇനിയൊരു നിതിന്‍ രാജോ, രോഹിത് വെമുലയോ, സിദ്ധാര്‍ഥനെ ഉണ്ടാവാന്‍ പാടില്ലെന്നും, മകന് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അധ്യാപകരായ റാമിനെയും, സംഗീതയെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലിസ് അന്വേഷണം ആദ്യഘട്ടത്തില്‍ തൃപ്തികരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താത്തതില്‍ കുടുംബത്തിന് ആശങ്കയുണ്ട്. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിനെ അധ്യാപകർ കൂട്ടം ചേർന്ന് വിചാരണ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഒരു 21 വയസുകാരനോട് ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അവിടെ നടന്നത്. അതിനാൽ ഈ കേസിൽ കോളജ് പ്രിൻസിപ്പലിനെയും നിർബന്ധമായും പ്രതി ചേർക്കണം. അമ്മയുടെ ചികിത്സക്കായാണ് നിതിൻ പണം കടമെടുത്തത്. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ സഹായിക്കുന്നതിന് പകരം വിചാരണ ചെയ്യുകയാണ് ഉണ്ടായത്. അധ്യാപകർക്ക് 2000 രൂപ വീതം നൽകി ആ പ്രശ്‌നം പരിഹരിക്കാമായിരുന്നല്ലോ എന്നും ആ തുക താൻ തിരികെ നൽകുമായിരുന്നല്ലോ എന്നും പിതാവ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."