HOME
DETAILS

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

  
April 20, 2026 | 3:09 PM

shreveport tragedy father kills children before being shot dead by police in louisiana

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിലുള്ള ഷ്രീവ്‌പോർട്ട് നഗരത്തിൽ പിതാവ് നടത്തിയ വെടിവയ്പിൽ എട്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയോടെയാണ് നഗരത്തെ നടുക്കിയ കൂട്ടക്കുരുതി അരങ്ങേറിയത്. ഷമർ എൽക്കിൻസ് (31) എന്നയാളാണ് തന്റെ ഒരു വയസ്സു മുതൽ 12 വയസ്സു വരെ പ്രായമുള്ള സ്വന്തം മക്കളെയും മറ്റൊരു കുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയത്.

ക്രൂരത നാല് ഇടങ്ങളിൽ; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കുടുംബവഴക്കിനെത്തുടർന്നാണ് ഷമർ എൽക്കിൻസ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷ്രീവ്‌പോർട്ടിലെ സീഡർ ഗ്രോവ് പരിസരത്തുള്ള നാല് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഇയാൾ വെടിയുതിർത്തത്.കൊല്ലപ്പെട്ടവരിൽ 7 പേർ ഷമറിന്റെ സ്വന്തം മക്കളാണ്.

അക്രമിയുടെ ഭാര്യയ്ക്കും അയൽവാസിയായ മറ്റൊരു സ്ത്രീയ്ക്കും വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലിസ് ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു

കുട്ടികളെ വെടിവച്ചു വീഴ്ത്തിയ ശേഷം ഒരു കാർ തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു ഷമറിന്റെ ശ്രമം. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതിയെ പിന്തുടരുകയും തുടർന്നുണ്ടായ വെടിവയ്പിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. പ്രതിയെ ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലിസിന് നേരെ വെടിയുതിർത്തതോടെ തിരിച്ചടിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

"നഗര ചരിത്രത്തിലെ കറുത്ത ദിനം"

ഷ്രീവ്‌പോർട്ട് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തമാണിതെന്ന് മേയർ ടോം ആർസെനോക്സ് പ്രതികരിച്ചു. ഗൺ വയലൻസ് ആർക്കൈവ് (Gun Violence Archive) നൽകുന്ന കണക്കുകൾ പ്രകാരം 2026-ൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത്തെ വലിയ കൂട്ടക്കൊലയാണിത്. ലൂസിയാന പൊലിസും ഫെഡറൽ ഏജൻസികളും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago