HOME
DETAILS

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

  
April 20, 2026 | 4:31 PM

second phase of talks between Israel and Lebanon will be held this coming thursday

വാഷിങ്ടണ്‍: ഇസ്‌റാഈലും, ലബനാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഈ വരുന്ന വ്യാഴാഴ്ച്ച വാഷിങ്ടണില്‍ നടക്കും. വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്ന 10 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്. വിവിധ ഇസ്‌റാഈലി മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഏപ്രില്‍ 16നാണ് ഇസ്‌റാഈലും, ലെബനനും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനുമാണ് കരാറിലെത്തിയത്. 

ഇതിനുപുറമെ നിലവിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും, വെടിനിര്‍ത്തല്‍ ധാരണകള്‍ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഇരുരാജ്യങ്ങളെയും ചര്‍ച്ചക്ക് ക്ഷണിച്ചത്. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും തെക്കന്‍ ലെബനനിലെ 39 ഗ്രാമങ്ങളില്‍ ഇസ്‌റാഈല്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിയതായി ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

യുദ്ധഭീതി ഒഴിഞ്ഞതോടെ ലെബനനില്‍ സ്ഥിതിഗതികള്‍ ശാന്തമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലായനം ചെയ്ത ജനങ്ങള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏകദേശം 21000 ലധികം ആളുകള്‍ കൊല്ലപ്പെടുകയും, പത്തുലക്ഷത്തിലധികം പേര്‍ പാലായനം ചെയ്‌തെന്നുമാണ് കണക്ക്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ദക്ഷിണ ലെബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ഇസ്‌റാഈല്‍ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  3 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  3 days ago
No Image

അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് പി.വി അൻവർ

Kerala
  •  3 days ago
No Image

വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍

Kerala
  •  3 days ago
No Image

ഇവർ മന്ത്രിമാർ

Kerala
  •  3 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  3 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  3 days ago