HOME
DETAILS

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

  
Web Desk
April 20, 2026 | 5:12 PM

Nahid Ranas 5-Wicket Haul Seals Victory for Bangladesh Pacer Credits Fitness for Handling Heat

ധാക്ക: ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിലെ 36 ഡിഗ്രി ചൂടിലും വേഗത കുറയ്ക്കാതെ പന്തെറിഞ്ഞ് ന്യൂസിലൻഡിനെ തകർത്ത് ബംഗ്ലാദേശ് യുവതാരം നഹിദ് റാണ. രണ്ടാം ടെസ്റ്റിൽ 32 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാണയുടെ പ്രകടനമാണ് ബംഗ്ലാദേശിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയവും പരമ്പരയിൽ സമനിലയും സമ്മാനിച്ചത്.

140 മുകളിൽ വേഗത; ചൂടിനെ തോൽപ്പിച്ച ഫിറ്റ്‌നസ്

മത്സരസമയത്ത് താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടും റാണയുടെ പന്തുകളുടെ വേഗത കുറഞ്ഞില്ല. തന്റെ സ്പെല്ലിലുടനീളം മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത നിലനിർത്താൻ റാണയ്ക്ക് കഴിഞ്ഞു. ന്യൂസിലൻഡ് താരം നിക്ക് കെല്ലിക്ക് എറിഞ്ഞ 112 കിലോമീറ്റർ വേഗതയുള്ള സ്ലോവർ ബോൾ ഒഴികെ, റാണയുടെ ഭൂരിഭാഗം പന്തുകളും കിവീസ് ബാറ്റർമാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

"ആദ്യമേ പറയട്ടെ, അൽഹംദുലില്ലാഹ്. അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു. പരിശീലനത്തിനിടയിലും അല്ലാതെയും ഫിറ്റ്‌നസ് കോച്ചുമാരുമായി ചേർന്ന് ഞാൻ കഠിനമായി പരിശ്രമിക്കാറുണ്ട്. മത്സരത്തിനിടയിൽ ഒരിക്കലും ക്ഷീണം തോന്നാത്ത വിധം ശരീരം പാകപ്പെടുത്തിയെടുക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന്" റാണ പറഞ്ഞു.

പുതിയ ആയുധമായി മാരക യോർക്കറുകൾ

സ്വാഭാവികമായ ഷോർട്ട്-ഓഫ്-ലെങ്ത് പന്തുകൾക്ക് പുറമെ ഇപ്പോൾ തകർപ്പൻ യോർക്കറുകളും റാണ തന്റെ ആവനാഴിയിൽ കരുതിയിട്ടുണ്ട്."കാലത്തിനനുസരിച്ച് കഴിവുകൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. പരിശീലകരോടൊപ്പം യോർക്കറുകൾക്കായി പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. പരിശീലനത്തിൽ നൂറ് ശതമാനം വിജയിച്ചാൽ മാത്രമേ അത് മത്സരത്തിൽ പരീക്ഷിക്കാറുള്ളൂ," റാണ വ്യക്തമാക്കി.

വ്യക്തിഗത വിക്കറ്റുകളേക്കാൾ ഉപരിയായി ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഒരു ഓവർ അല്ലെങ്കിൽ ഒരു സ്പെൽ എറിയാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായി വേഗത്തിൽ പന്തെറിയുന്നത് പരിക്കുകൾക്ക് കാരണമാകുമെന്ന ചർച്ചകളോട് റാണ പക്വതയോടെയാണ് പ്രതികരിച്ചത്. പരിക്കുകൾ മുൻകൂട്ടി പറയാൻ കഴിയില്ലെന്നും, ബിസിബിയിലെ ഫിസിയോകളും വർക്ക്‌ലോഡ് മാനേജ്‌മെന്റ് ടീമും തന്റെ മത്സരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരമ്പര സമനിലയിലാക്കിയതോടെ ബംഗ്ലാദേശ് ക്രിക്കറ്റിലെ പുതിയ പേസ് സെൻസേഷനായി മാറിയിരിക്കുകയാണ് ഈ 23-കാരൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  2 days ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  2 days ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  2 days ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 days ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  2 days ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  2 days ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  2 days ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  2 days ago
No Image

അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!

Kerala
  •  2 days ago
No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  2 days ago