HOME
DETAILS
MAL
ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം: ആശ്വാസകരമെന്ന് സൗമ്യയുടെ അമ്മ
backup
September 15 2016 | 14:09 PM
പാലക്കാട്: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് ആശ്വാസകരമെന്ന് സൗമ്യയുടെ അമ്മ സുമതി. എന്നാല്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷയാണ് നല്‍കേണ്ടതെന്നും അവര്‍ പ്രതികരിച്ചു.
വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ഏഴുവര്‍ഷം തടവു മാത്രമാണ് ശിക്ഷ നല്‍കിയതെന്നായിരുന്നു നേരത്തേയുള്ള വാര്‍ത്ത. എന്നാല്‍ വിധിപകര്‍പ്പ് വന്നതോടെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയിട്ടില്ലെന്നു വ്യക്തമായി. ഈ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു സുമതി.
നെഞ്ചുപൊട്ടുന്ന വിധിയെന്നായിരുന്നു സൗമ്യയുടെ അമ്മയുടെ ആദ്യ പ്രതികരണം. കോടതിയില്‍ നിന്നും ഒരുതരത്തിലുള്ള നീതിയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ചയാണ് ശിക്ഷ കുറച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."