മണിപ്പൂരില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി
ഇംഫാല്‍: മണിപ്പൂരില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച്ച രാവിലെ 5.59 ഓടെയാണ് മണിപ്പൂരിലെ കാംജോങ്ങില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്ര രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഉപരിതലത്തില്‍ നിന്ന് 62 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂചലനമുണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം ജപ്പാനിലെ വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനെയ് തകൈച്ചി ആവശ്യപ്പെട്ടു. പ്രാദേശിക സമയം വൈകീട്ട് 4.53ന് വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപം പസഫിക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ടോക്യോയിലെ വന്‍കിട കെട്ടിടങ്ങള്‍ പോലും കുലുങ്ങിയതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."