കശ്മീര്‍ പ്രശ്നം: പി.ഡി.പി എം.പി രാജിവച്ചു
ശ്രീനഗര്‍: കശ്മീര്‍ സംഘര്ഷത്തത്തെത്തുടര്ന്ന് ഭരണകക്ഷിയായ പി.ഡി.പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.പിയും മുതിര്‍ന്ന പി.ഡി.പി നേതാവുമായ താരിഖ് ഹമീദ് കാരാ രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും രാജിവച്ചതായി അദ്ദേഹം അറിയിച്ചു.
ഫാസിസ്റ്റ് സംഘടനയായ ആര്.എസ്.എസുമായി പാര്‍ട്ടി സഹകരിക്കുന്നതായി ആരോപിച്ചാണ് രാജി. ആര്.എസ്.എസുമായും ബി.ജെ.പിയുമായും സഹകരിക്കുന്നവരായി പാര്‍ട്ടി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു.
അന്തരിച്ച പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദിന്റെ അടുത്ത അനുയായി ആയിരുന്നു താരിഖ്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് അദ്ദേഹം.
ജമ്മുകശ്മീരില്‍ അധികാരത്തില്‍ എത്തുന്നതിന് ബി.ജെ.പിയുമായി സഹകരിക്കുന്നതിനോട് തുടക്കം മുതല്‍ അദ്ദേഹം വിയോജിപ്പാണ് പ്രകടിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."