HOME
DETAILS

'തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഭീകരമായ തീഗോളം, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു'; നടുക്കം മാറാതെ തൃശ്ശൂർ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി

  
Web Desk
April 21, 2026 | 2:20 PM

thrissur fireworks explosion worker escape account 13 dead in thiruvambadi firework unit blast

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ നടുക്കം മാറാതെ തൊഴിലാളി. കളത്തിൽ തിരി ഉണക്കാനിടുന്നതിനിടെ സെക്കൻഡുകൾക്കുള്ളിലാണ് ദുരന്തം സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തൃശ്ശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങൾ നിർമ്മിക്കുന്ന പുരയിലാണ് ഇന്ന് ഉച്ചയോടെ വൻ സ്ഫോടനം നടന്നത്.

സെക്കൻഡുകൾ മാറ്റിവെച്ച ആയുസ്സ്

"കളത്തിൽ തിരി ഉണക്കാൻ ഇടുന്നതിനിടെയാണ് പെട്ടെന്ന് തീ പടരുന്നത് കണ്ടത്. സെക്കൻഡുകൾ മാത്രമാണ് എനിക്ക് ലഭിച്ചത്. ഞാൻ നിൽക്കുന്നിടത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ അവിടെനിന്ന് ഇറങ്ങിയോടി. പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറികൾ തുടങ്ങി. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് വലിയൊരു തീഗോളമാണ്. വേലിക്കമ്പി ചാടിക്കടന്നാണ് അടുത്തുള്ള പാടത്തേക്ക് എത്തിയത്. എന്തോ ഭാഗ്യത്തിനാണ് ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന്" അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചൂട് കാരണമാകാം തിരിക്ക് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓടാൻ ആർക്കെങ്കിലും സമയം ലഭിച്ചിട്ടുണ്ടെങ്കിൽ അത് വെറും രണ്ട് മൂന്ന് സെക്കൻഡുകൾ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13 മരണം; രക്ഷാപ്രവർത്തനം ദുഷ്‌കരം

സ്ഫോടനത്തിൽ ഇതുവരെ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. അഞ്ചോളം പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അഞ്ച് താൽക്കാലിക പുരകളിലായാണ് പടക്ക നിർമ്മാണം നടന്നിരുന്നത്. ഒന്നിനു പുറകെ ഒന്നായി അഞ്ച് പുരകളും പൊട്ടിത്തെറിച്ചതോടെ പ്രദേശം യുദ്ധക്കളത്തിന് സമാനമായി.

പ്രദേശത്ത് ഇപ്പോഴും പുകയും പൊട്ടിത്തെറികളും തുടരുന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. പടക്ക നിർമ്മാണ ശാലയിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ പലരും ചിതറിത്തെറിച്ചു പോയതായാണ് സംശയിക്കുന്നത്. പരിസരത്തെ പാടത്തുനിന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു.

പൂരപ്രേമികളെ നടുക്കിയ ദുരന്തം

ഏപ്രിൽ 24-ന് നടക്കാനിരിക്കുന്ന സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ ദുരന്തം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാസേനയും പൊലിസും തുടർന്നു വരികയാണ്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ ഊർജ്ജ വിപ്ലവത്തിന് കരുത്തായ ബറാക്ക; ലോകത്തിന് മാതൃകയായ മരുഭൂമിയിലെ ആണവോർജ്ജ പ്ലാന്റ്

uae
  •  3 days ago
No Image

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

National
  •  3 days ago
No Image

ബലിപെരുന്നാൾ മെയ് 28ന്, വ്യാഴാഴ്ച്ച

Kerala
  •  3 days ago
No Image

യുഎഇയിൽ പുതിയ ശമ്പള നിയമം: അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണം; നിയമലംഘകർക്ക് കനത്ത പിഴ

uae
  •  3 days ago
No Image

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago
No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  3 days ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

'ജാമ്യം സ്വാഭാവിക നീതി'; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

Kerala
  •  3 days ago
No Image

ആശമാരെ ചേര്‍ത്ത്പിടിച്ച് വി.ഡി.എസ് സര്‍ക്കാര്‍; ഓണറേറിയം വര്‍ധിപ്പിച്ചത് 3000 രൂപ, ഇത് ആദ്യഘട്ടം മാത്രമെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  3 days ago