HOME
DETAILS

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർക്ക് 50,000 രൂപ നൽകും

  
Web Desk
April 21, 2026 | 3:08 PM

pm modi announces 2 lakh ex-gratia for families of deceased in thrissur fireworks blast

ന്യൂഡൽഹി/തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു. സ്ഫോടനത്തിൽ മരിച്ച 13 പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചു.

"തൃശ്ശൂരിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്ത അറിഞ്ഞതിൽ വലിയ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും."
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അന്വേഷണം പുരോഗമിക്കുന്നു

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പുരയിലാണ് ഇന്ന് ഉച്ചയോടെ നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ 13 പേർ തൽക്ഷണം മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരും ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തിന് പുറമെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പാക്കേജും ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago