HOME
DETAILS

ഫെർഗൂസൻ യുഗത്തിനും അസാധ്യമായത് കാരിക് നേടി! 41 വർഷത്തെ ശാപം തീർത്ത് യുണൈറ്റഡ്

  
April 21, 2026 | 3:32 PM

manchester united break 41 year old away record that even alex ferguson missed

മാഞ്ചസ്റ്റർ: ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന്റെ കീഴിൽ 13 പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗും നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് അക്കാലത്ത് പോലും സാധിക്കാത്ത ഒരു നേട്ടം ഒടുവിൽ തേടിയെത്തി. നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് റെഡ് ഡെവിൾസ് ഈ 'അപൂർവ്വ നേട്ടം' കൈവിരിച്ചത്.

1985-ന് ശേഷം ഇതാദ്യം

ഒരു പ്രീമിയർ ലീഗ് സീസണിൽ തന്നെ പ്രമുഖ ടീമുകളായ ആഴ്സണൽ, ലിവർപൂൾ, ചെൽസി എന്നിവരെ അവരുടെ തട്ടകത്തിൽ (Away Match) പോയി തോൽപ്പിക്കുക എന്ന റെക്കോർഡാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. 1985-ന് ശേഷം ഇതാദ്യമായാണ് ഈ മൂന്ന് വലിയ ടീമുകളെയും അവരുടെ മൈതാനത്ത് വെച്ച് ഒരുമിച്ച് പരാജയപ്പെടുത്താൻ യുണൈറ്റഡിന് സാധിക്കുന്നത്.

യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളായി കണക്കാക്കപ്പെടുന്ന 1999-ലെ 'ട്രെബിൾ' വിന്നേഴ്സിനോ, 2008-ലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങിയ സംഘത്തിനോ ഈ നേട്ടം കൈവരിക്കാനായിരുന്നില്ല.

ഈ സീസണിലെ പ്രകടനം

ഈ സീസണിൽ ചെൽസിയെ 1-0 നും 2-1 നും തോൽപ്പിച്ച യുണൈറ്റഡ്, ലിവർപൂളിനെ 2-1 നും ആഴ്സണലിനെ 3-2 നും പരാജയപ്പെടുത്തി. ഈ ആറ് വലിയ മത്സരങ്ങളിൽ നാലിലും അസിസ്റ്റുകൾ നൽകി ബ്രൂണോ ഫെർണാണ്ടസ് തിളങ്ങി. നിലവിൽ 58 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.

കാര്യങ്ങൾ അത്ര ശുഭകരമല്ല

റെക്കോർഡ് ബുക്കിൽ ഈ നേട്ടം ഇടംപിടിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൊത്തത്തിലുള്ള പ്രകടനം ആരാധകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നതല്ല.പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് 0-3 ന് പരാജയപ്പെട്ടു.ന്യൂകാസിൽ, ബ്രെന്റ്ഫോർഡ്, ആസ്റ്റൺ വില്ല എന്നിവരോടും തോൽവി വഴങ്ങി.ലിവർപൂളിനെതിരെ ജയിച്ചുവെങ്കിലും ആ മത്സരത്തിൽ യുണൈറ്റഡിന്റെ പന്തടക്കം (Possession) വെറും 37 ശതമാനം മാത്രമായിരുന്നു.

മൈക്കൽ കാരിക്കിന് കീഴിൽ ടീം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും കിരീടം നേടാനുള്ള സാധ്യതകൾ വളരെ വിരളമാണ്. എങ്കിലും നാല് പതിറ്റാണ്ടായി തകർക്കാൻ കഴിയാത്ത ഈ റെക്കോർഡ് യുണൈറ്റഡ് ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago