HOME
DETAILS

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

  
Web Desk
April 21, 2026 | 4:07 PM

abhishek sharma equals virat kohlis t20 century record smashes ton against delhi capitals

ഡൽഹി: ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ്മ. 2026 ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിയോടെ, ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടം അഭിഷേക് സ്വന്തമാക്കി. സാക്ഷാൽ വിരാട് കോഹ്‌ലിയുടെ ഒമ്പത് സെഞ്ച്വറികൾ എന്ന റെക്കോർഡിനൊപ്പമാണ് ഈ 25-കാരൻ എത്തിയത്.

സെഞ്ച്വറി പിറന്നത് 47 പന്തിൽ

ഡൽഹി ബൗളർമാരെ നിലംതൊടാതെ പറത്തിയ അഭിഷേക് 47-ാം പന്തിലാണ് മൂന്നക്കം കടന്നത്. താരത്തിന്റെ ഐ.പി.എൽ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. സെഞ്ച്വറിക്ക് ശേഷവും സംഹാരരൂപം തുടർന്ന താരം 68 പന്തിൽ നിന്ന് 135 റൺസാണ് താരം പുറത്താവാതെ നേടിയത്. എട്ട് സെഞ്ച്വറികളുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പിന്നിലാക്കിയാണ് അഭിഷേകിന്റെ കുതിപ്പ്.

ടി20-യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങൾ:

  • അഭിഷേക് ശർമ്മ: 9*
  • വിരാട് കോഹ്‌ലി: 9
  • രോഹിത് ശർമ്മ: 8
  • സഞ്ജു സാംസൺ: 7
  • കെ.എൽ. രാഹുൽ: 7
  • ഇഷാൻ കിഷൻ: 7

ഹൈദരാബാദിന് കൂറ്റൻ സ്കോർ

അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് എടുത്തിരിക്കുന്നത്. 26 പന്തിൽ 37 റൺസെടുത്ത ട്രാവിസ് ഹെഡിന്റെയും 13 പന്തിൽ 25 റൺസെടുത്ത ഇഷാൻ കിഷന്റെയും വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.

അഭിഷേക് ശർമ്മയുടെ ഈ അവിശ്വസനീയമായ ഫോം വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

Cricket
  •  5 days ago
No Image

യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!

Kerala
  •  5 days ago
No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  5 days ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  5 days ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  5 days ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  5 days ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  5 days ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  5 days ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  5 days ago