HOME
DETAILS

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

  
April 21, 2026 | 5:19 PM

israeli sexual violence used to force palestinians out of west bank report

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതിനായി ഇസ്റാഈലി കുടിയേറ്റക്കാരും സൈനികരും ലൈംഗിക അതിക്രമങ്ങൾ ആസൂത്രിതമായി ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ലൈംഗിക പീഡനം, ഭീഷണി, അപമാനം എന്നിവയിലൂടെ ഫലസ്തീനികളെ അവരുടെ വീടുകളും ഭൂമിയും ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയാണെന്ന് ഗവേഷകർ കണ്ടെത്തി.

16 കേസുകൾ; 70 ശതമാനവും ഭീതിയിൽ

വെസ്റ്റ് ബാങ്ക് പ്രൊട്ടക്ഷൻ കൺസോർഷ്യം നടത്തിയ പഠനത്തിൽ സൈനികരും കുടിയേറ്റക്കാരും നടത്തിയ സംഘർഷാധിഷ്ഠിത ലൈംഗിക അതിക്രമങ്ങളുടെ (CRSV) 16 പ്രധാന കേസുകൾ വിശദീകരിക്കുന്നു.

ജോർദാൻ താഴ്‌വര, ഹെബ്രോൺ കുന്നുകൾ തുടങ്ങി 10 പ്രദേശങ്ങളിലെ 83 പേരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കുടിയിറക്കപ്പെട്ട ഫലസ്തീനികളിൽ 70 ശതമാനവും പറഞ്ഞത് തങ്ങളുടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമ ഭീഷണികളാണ് വീട് വിട്ടുപോകാൻ പ്രധാന കാരണമെന്നാണ്.

വീടിനുള്ളിലും നിരീക്ഷണം

കിടപ്പുമുറികൾ ഉൾപ്പെടെയുള്ള സ്വകാര്യ ഇടങ്ങളിൽ കടന്നുകയറുകയും അവിടം നിരീക്ഷിക്കുകയും ചെയ്യുന്നതായി ഫലസ്തീനികൾ പരാതിപ്പെടുന്നു. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപങ്ങൾ, നഗ്നരാക്കിയുള്ള മർദ്ദനം, തങ്ങളുടെ ഇടങ്ങളിൽ അതിക്രമിച്ച് കയറി മല, മൂത്ര വിസർജനം നടത്തിയുള്ള അധിക്ഷേപം എന്നിവയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത്തരം ക്രൂരതകളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. പലപ്പോഴും ഇസ്റാഈലി സൈനികരുടെ സാന്നിധ്യത്തിലാണ് കുടിയേറ്റക്കാർ ഇത്തരം അതിക്രമങ്ങൾ നടത്തുന്നതെങ്കിലും അവർ ഇത് തടയാനോ അന്വേഷിക്കാനോ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്ന സൈന്യം

സ്ഡെ ടൈമാൻ (Sde Teiman) തടങ്കൽപ്പാളയത്തിൽ ഫലസ്തീൻ തടവുകാരനെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതികളായ അഞ്ച് സൈനികരെ കഴിഞ്ഞ ദിവസം ഇസ്റാഈൽ സൈന്യം സർവീസിലേക്ക് തിരിച്ചെടുത്തു. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിച്ച നടപടിയെ 'മനസാക്ഷിക്ക് നിരക്കാത്തത്' എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ചത്. ഇസ്റാഈലിന്റെ ഈ നടപടി മനുഷ്യാവകാശ ലംഘനങ്ങൾക്ക് നൽകുന്ന പരസ്യമായ പ്രോത്സാഹനമാണെന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിനായി ഫലസ്തീൻ കുടുംബങ്ങൾ നേരത്തെയുള്ള വിവാഹം ഉൾപ്പെടെയുള്ള തന്ത്രങ്ങൾ സ്വീകരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ഇസ്റാഈലിന്റെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  12 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  12 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  12 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  12 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  12 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  12 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  12 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  12 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  12 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  12 days ago