റിയാദ് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി
റിയാദ്:റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. 2024 ഏപ്രിൽ 3-നാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇക്കാര്യം അറിയിച്ചത്.
ഈ സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമാണ് വിമാനത്താവളത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാൾ 3, 4 എന്നിവയിലാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.
تدشين أول خدمة ذاتية للجوازات على مستوى المملكة في صالة السفر الدولية رقم (3) بمطار الملك خالد الدولي؛ إسهامًا في تحقيق مستهدفات #الاستراتيجية_الوطنية_للطيران الرامية لتحسين تجربة المسافرين، وتسهيل إنهاء الإجراءات عبر #مطارات المملكة. pic.twitter.com/c7HO1zY8Ph
— هيئة الطيران المدني (@ksagaca) April 2, 2024
അന്താരാഷ്ട്ര യാത്രികർക്ക് യാത്ര നടപടിക്രമങ്ങൾ നേരിട്ട് സുഗമമായി പൂർത്തിയാക്കാൻ സഹായിക്കുന്നതിനായാണ് ഈ സ്മാർട്ട് ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ പാസ്പോർട്ട് സെൽഫ് ചെക്ക്-ഇൻ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രികർക്ക് എയർപോർട്ട് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വളരെ എളുപ്പത്തിൽ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കുന്നതിന് സാധിക്കുന്നതാണ്. ഇതിനായി പാസ്പോർട്ട് സംവിധാനത്തിൽ ശേഖരിച്ചിട്ടുള്ള യാത്രികരുടെ ബയോമെട്രിക് വിവരങ്ങളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."