HOME
DETAILS

അഴിമതിവിരുദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടികയും വിജിലന്‍സ് തയാറാക്കുന്നു

  
backup
September 16 2016 | 05:09 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

കൊച്ചി: അഴിമതിക്കാരുടെ പട്ടികയുണ്ടാക്കി നിരീക്ഷണത്തിനിറങ്ങിയിരിക്കുന്ന സംസ്ഥാന വിജിലന്‍സ് അഴിമതിക്കെതിരായി നിലപാടു സ്വീകരിക്കുന്നവരുടെ പട്ടിക തയാറാക്കി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനുള്ള നീക്കത്തിന് തുടക്കം കുറിച്ചു. സുപ്രിം കോടതി നിര്‍ദേശപ്രകാരം പാര്‍ലമെന്റ് പാസാക്കിയ അഴിമതി വെളുപ്പെടുത്തല്‍ സംരക്ഷണനിയമം (വിസില്‍ ബ്‌ളോവര്‍ ആക്ട്്) ചുവടുപിടിച്ച് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പൊതു സ്ഥാപനങ്ങളിലും അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന വിസില്‍ ബ്‌ളോവര്‍മാരെ വളര്‍ത്തിയെടുക്കാനും അവരുടെ കൂട്ടായ്മ രൂപപ്പെടുത്താനുമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നീക്കം. ഇതിന്റെ മുന്നോടിയായി വിജിലന്‍സ് ഡയറക്ടര്‍ എല്ലാ യുനിറ്റുകള്‍ക്കും സര്‍ക്കുലര്‍ നല്‍കി. ഇതിനായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താനുമാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍, ബോര്‍ഡ്- കോര്‍പറേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വിസില്‍ബ്ലോവര്‍മാരെ കണ്ടെത്തി വളര്‍ത്തിയെടുത്ത്് അവരുടെ ഗ്രൂപ്പുകളും ശൃംഖലകളും വികസിപ്പിച്ചെടുക്കാന്‍ വിജിലന്‍സിന്റെ എല്ലാ യൂനിറ്റുകളും ഉദ്യോഗസ്ഥരും ജീവനക്കാരും പരിശ്രമിക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ജില്ലാതലത്തിലും വകുപ്പ്തലത്തിലും സ്ഥാപനങ്ങളിലും രണ്ടോ മൂന്നോ വീതമുള്ള വിസില്‍ബ്ലോവര്‍മാരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്നും അടുത്ത ഡിസംബര്‍ മാസത്തോടെ ഗ്രൂപ്പുകളുടെ അംഗസംഖ്യ 15 - 20 ആക്കി വര്‍ധിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

സ്ഥാപനങ്ങളെക്കുറിച്ച് പഠിച്ചും തുടര്‍ച്ചയായി സന്ദര്‍ശിച്ചും ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചും കേസന്വേഷണങ്ങളുടെ ഭാഗമായും വിസില്‍ ബ്ലോവര്‍മാരെ കണ്ടെത്തണമെന്നാണ് സര്‍ക്കുലറിലെ ആദ്യ നിര്‍ദേശം. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് വിസില്‍ബ്ലോവര്‍മാരുടെ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുകയും ക്രമേണ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യണം. വിസില്‍ബ്ലോവര്‍മാരുടെ രജിസ്റ്റര്‍ തയാറാക്കുകയും പുതുക്കുകയും ചെയ്യണം.
വാട്ട്‌സ് ആപ്പിലും വിസില്‍ബ്ലോവര്‍മാരുടെ ഗ്രൂപ്പുണ്ടാക്കാം. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും മാധ്യമങ്ങളും മറ്റുമായി ബന്ധപ്പെട്ട് ഒരു ശൃംഖല രൂപപ്പെടുത്തുകയും അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുന്നവരുടെ സ്ഥലംമാറ്റത്തിനും പീഡനങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
അഴിമതി തുറന്നു കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാക്കണം. അതിശക്തരായ അഴിമതി ലോബിയെ കടത്തിവെട്ടുന്നതിന് പുതിയ രീതികള്‍ ആവിഷ്‌കരിക്കണം. സോഴ്‌സ് റിപ്പോര്‍ട്ട് സിസ്റ്റം, അഴിമതി തുറന്നു കാട്ടുന്നതിന് മൊബൈല്‍ ആപ്പ്, കറപ്ഷന്‍ മാപ്പിങ്, മേഖലകളും വകുപ്പുകളും ഉദ്യോഗസ്ഥ തലങ്ങളും പ്രവര്‍ത്തന മേഖലകളും തിരിച്ചുള്ള കറപ്ഷന്‍ റേറ്റിങ് എന്നിവ അവലംബിക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. എസ്.പിമാരാണ് വിസില്‍ബ്ലോവിങിനുള്ള പുതിയ രീതികള്‍ വികസിപ്പിച്ചെടുക്കുകയും വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത്. വിസില്‍ ബ്ലോവര്‍മാരെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയും ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുകയും വിസില്‍ ബ്ലോവര്‍ രജിസ്റ്റര്‍ തയാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടത് ഡി.വൈ.എസ്.പിമാരും ഇന്‍സെപ്ക്ടര്‍മാരുമാണ്. അഴിമതി പുറത്തുകൊണ്ടുവരുന്നതിന് സഹായകമാകുന്ന ദേശീയ-അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കേണ്ട ചുമതല വിജിലന്‍സിലെ നിയമോപദേഷ്ടാക്കള്‍ ഏറ്റെടുക്കണം.
അഴിമതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാനും അഴിമതിക്കെതിരായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്കും ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ക്കും രൂപം നല്‍കേണ്ട ചുമതലയാണ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വിഭാഗത്തിന് നല്‍കിയിരിക്കുന്നത്. വിസില്‍ബ്ലോവര്‍മാര്‍ക്ക് പാരിതോഷികങ്ങളും നല്‍കി ശക്തിപ്പെടുത്താനുള്ള ചുമതല അഡീഷണല്‍ ഡി.ജി.പിക്കാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago