HOME
DETAILS

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

  
April 22, 2026 | 4:16 PM

abu dhabi school safety guidelines issued to ensure security and prevent panic

അബുദബി: അടിയന്തര സാഹചര്യങ്ങളെയും അപകടസാധ്യതകളെയും നേരിടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായി സമഗ്രമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ (School Safety Guide) പുറത്തിറക്കി അബുദബി അധികൃതർ. വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെയും (ADEK) അബുദബി മീഡിയ ഓഫീസിന്റെയും സഹകരണത്തോടെ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. 2026-ലും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിലുണ്ടാകും.

എല്ലാവർക്കും ഉത്തരവാദിത്തം; 'നമ്മുടെ സമൂഹം തയ്യാറാണ്'

"നമ്മുടെ സമൂഹം തയ്യാറാണ്" എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥി വീട്ടിൽ നിന്ന് ഇറങ്ങുന്നത് മുതൽ തിരികെ എത്തുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കാനായി എല്ലാവർക്കും പ്രത്യേക ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്:

1. മാതാപിതാക്കൾ

  • ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നത് വരെ കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.
  • കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളെ മാത്രം ആശ്രയിക്കുക.
  • സ്കൂളുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ കരുതുക.

2. അധ്യാപകർ

  • അടിയന്തര സാഹചര്യങ്ങളിൽ പാഠഭാഗങ്ങൾ നിർത്തിവെച്ച് കുട്ടികളെ ധൈര്യപ്പെടുത്തണം.
  • എക്സിറ്റ് വഴികളും അസംബ്ലി പോയിന്റുകളും കൃത്യമായി അറിഞ്ഞിരിക്കണം.
  • നിശ്ചയദാർഢ്യമുള്ള കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം.

3. സ്കൂൾ ബസുകൾ

  • ഡ്രൈവർമാരും സൂപ്പർവൈസർമാരും വിദ്യാർത്ഥികളുടെ സീറ്റ് ബെൽറ്റും ഇരിപ്പിടവും ഉറപ്പാക്കണം.
  • അപകടമുണ്ടായാൽ സുരക്ഷിതമായ സ്ഥലത്ത് ബസ് നിർത്തി ഉടൻ അധികൃതരെ വിവരം അറിയിക്കണം.
  • സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും

സ്കൂൾ പരിസരത്തെ സുരക്ഷിത മേഖലകൾ നിശ്ചയിക്കാനും അലാറം സംവിധാനങ്ങൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾ അധ്യാപകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഫോട്ടോ എടുക്കുന്നതോ വിവരങ്ങൾ പങ്കുവെക്കുന്നതോ ഒഴിവാക്കണമെന്നും ഗൈഡിൽ വ്യക്തമാക്കുന്നു.

സുരക്ഷ എന്നത് വ്യക്തിഗതമായ ഒന്നല്ല, മറിച്ച് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് പുതിയ ഗൈഡ് നൽകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സ്വയം തീരുമാനങ്ങൾ എടുക്കാതെ ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പിന്തുടരുന്നത് അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.

abu dhabi authorities have released new school safety guidelines aimed at ensuring student security and preventing panic. the measures focus on emergency preparedness, awareness, and coordinated response systems to create a safer environment for students, staff, and parents across schools.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  10 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  10 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  10 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  10 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  10 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  10 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  10 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  10 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  10 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  10 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  10 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  10 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  10 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  10 days ago