ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ
മുംബൈ: ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള പോരാട്ടത്തിനിടെ ആരാധകരെ അമ്പരപ്പിച്ച് ലഖ്‌നൗ താരങ്ങളുടെ ഫീൽഡിങ് പിഴവ്. ഉറപ്പായ റണ്ണൗട്ട് അവസരം ക്യാപ്റ്റൻ ഋഷഭ് പന്തും പേസർ മൊഹ്‌സിൻ ഖാനും ചേർന്ന് തുലയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. രാജസ്ഥാൻ താരം ഡൊണോവൻ ഫെരേരയാണ് ലഖ്‌നൗവിന്റെ ഇരട്ടപ്പിഴവിൽ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ടത്.
സംഭവബഹുലമായ 15-ാം ഓവർ
രാജസ്ഥാൻ ഇന്നിങ്‌സിലെ 15-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. മായങ്ക് യാദവ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സ്ട്രൈക്കിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടു. ആദ്യ റണ്ണിന് പിന്നാലെ രണ്ടാമത്തെ റണ്ണിനായി ജഡേജ ഫെരേരയെ വിളിച്ചു. എന്നാൽ ഫീൽഡർ പന്ത് വേഗത്തിൽ കൈക്കലാക്കുന്നത് കണ്ട് ജഡേജ പാതിവഴിയിൽ പിൻവാങ്ങി.
Chaos in the middle 😬
— Star Sports (@StarSportsIndia) April 22, 2026
But all safe for Rajasthan Royals in the end. 😅#TATAIPL 2026 | #LSGvRR | LIVE NOW 👉🏻 https://t.co/PNPfcFt2z9 pic.twitter.com/Z6zNO3LZJ6
അപ്പോഴേക്കും ഫെരേര നോൺ സ്ട്രൈക്കേഴ്സ് എൻഡിന് തൊട്ടടുത്തെത്തിയിരുന്നു. തിരികെ ഓടാൻ ശ്രമിച്ച ഫെരേരയെ പുറത്താക്കാൻ ഫീൽഡർ കൃത്യമായി പന്ത് കീപ്പർ ഋഷഭ് പന്തിന് എറിഞ്ഞു കൊടുത്തു.
ഭാഗ്യം തുണച്ച ഫെരേര; പാളിപ്പോയ രണ്ട് ശ്രമങ്ങൾ
പന്ത് കൈക്കലാക്കി സ്റ്റംപ് ചെയ്യുന്നതിന് പകരം, ഋഷഭ് പന്തിന് പന്ത് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. ഇതിനിടെ താരത്തിന്റെ ശരീരം തട്ടി ബെയിൽസ് ഇളകുകയും ചെയ്തു. ഇതോടെ ആദ്യ റണ്ണൗട്ട് അവസരം പാഴായി.
പന്ത് കൈവിട്ടെങ്കിലും ഫെരേര ക്രീസിലെത്തിയില്ലെന്ന് കണ്ട് പന്ത് ഉടൻ തന്നെ അടുത്തുള്ള മൊഹ്‌സിൻ ഖാന് എറിഞ്ഞു കൊടുത്തു. എന്നാൽ സ്റ്റംപിന് തൊട്ടടുത്ത് നിന്നിട്ടും മൊഹ്‌സിൻ ഖാന് പന്ത് കൃത്യമായി വിക്കറ്റിൽ കൊള്ളിക്കാനായില്ല. മൊഹ്‌സിൻ സ്റ്റംപ് ചെയ്യുമ്പോഴേക്കും ഫെരേര ഡൈവ് ചെയ്ത് ക്രീസിനുള്ളിൽ എത്തിയിരുന്നു.
ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അത് മുതലാക്കാൻ ഫെരേരയ്ക്കായില്ല. തൊട്ടടുത്ത ഓവറിൽ 19 പന്തിൽ 20 റൺസുമായി താരം പുറത്തായി. എങ്കിലും ക്രിക്കറ്റ് ലോകത്ത് ഈ 'ഡബിൾ മിസ്' വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."