കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കെണ്ടെത്തിയെന്ന് സ്ഥിരീകരണം
ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരണം. വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം താന്സാനിയയില്നിന്നു കണ്ടെത്തിയതായാണ് മലേഷ്യ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണില്‍ കണ്ടെത്തിയ ഈ ഭാഗം കാണാതായ വിമാനത്തിന്റേതു തന്നെയാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്.
താന്‍സാനിയയിലെ പെമ്പ ദ്വീപിനടുത്തുനിന്നാണ് ഇതു കണ്ടെടുത്തതായി പറയപ്പെടുന്നത്. കണ്ടെടുത്ത അവശിഷ്ടത്തിന്റെ ഭാഗം ആസ്ത്രേലിയയിലെത്തിച്ചു വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഇതില്‍ കാണാതായ വിമാനത്തിന്റേതാണെന്നു രേഖപ്പെടുത്തുന്ന നമ്പരുകളും മറ്റ് അടയാളങ്ങളും കണ്ടെത്തി. ഇതോടെ ഇതു കാണാതായ എം.എച്ച് 370 വിമാനത്തിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
ഒരു അവശിഷ്ടം കണ്ടെടുത്തതോടെ മറ്റു ഭാഗങ്ങള്‍ക്കായുള്ള അന്വേഷണം പൂര്‍വാധികം ശക്തിയായി തുടരുമെന്നും മലേഷ്യന്‍ ഗതാഗത മന്ത്രാലയ അധികൃതരും ആസ്ത്രേലിയന്‍ അധികൃതരും വ്യക്തമാക്കി. നേരത്തേ ഈ അവശിഷ്ടം എം.എച്ച് 370ന്റേതാണെന്നു സംശയമുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ക്വാലാംലംപൂരില്നിന്നു ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യയുടെ എം.എച്ച് 370 വിമാനം കാണാതായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."