HOME
DETAILS

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

  
April 23, 2026 | 2:52 AM

trial is getting delayed because of no permanent judge in puttingal disaster

കൊല്ലം: 110 പേരുടെ ജീവനെടുക്കുകയും 656 പേർക്ക് പരുക്കേൽക്കുകയും ചെയ്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം പത്താണ്ടിലെത്തിയെങ്കിലും വിചാരണ നീളുന്നു. രാജ്യത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചിരുന്നു. കൊല്ലം ടി.എം വർഗീസ് സ്മാരക ലൈബ്രറി ഹാളിലാണ് കോടതി പ്രവർത്തിക്കുന്നത്. എന്നാൽ കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചില്ല. കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്കാണ് പ്രത്യേക കോടതിയുടെ താൽക്കാലിക ചുമതല. ശനിയാഴ്ചകളിൽ മാത്രമാണ് കേസ് പരിഗണിക്കുന്നത്.

ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ലംഘിച്ച് ക്ഷേത്ര കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമ വിരുദ്ധമായി വെടിക്കെട്ട് നടത്തി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നു കച്ചവടക്കാർ തുടങ്ങിയവർ ഉൾപ്പെടെ കേസിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ഒന്നും മൂന്നു മുതൽ ഒമ്പത് വരെയും 11 മുതൽ 16 വരെയും 18 മുതൽ 21 വരെയും പ്രതികൾക്കെതിരേ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണ്. 16 മുതൽ 20 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാരാണ്. 21 -ാം പ്രതി വെടിക്കെട്ടിന് നേതൃത്വം നൽകിയയാളാണ്. 22 മുതൽ 25 വരെയും 28 മുതൽ 41 വരെയും 41 മുതൽ 55 വരെയുമുള്ള പ്രതികൾ വെടിക്കെട്ടുകാരുടെ തൊഴിലാളികളുമാണ്. 57 മുതൽ 59 വരെയുള്ള പ്രതികൾ വെടിക്കെട്ടുകാർക്ക് സ്‌ഫോടക വസ്തുക്കൾ വിതരണം ചെയ്തവരുമാണ്. 1147 പേർ സാക്ഷികളായുണ്ട്. പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റുകളും ഇൻക്വസ്റ്റ് റിപ്പോർട്ടുകളും ഉൾപ്പെടെ 1611 രേഖകളും വെടിമരുന്നിന്റെ അവശിഷ്ടങ്ങൾ, വെടിക്കെട്ടിന് ഉപയോഗിച്ച സാമഗ്രികൾ ഉൾപ്പെടെ 376 തൊണ്ടി സാധനങ്ങളുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  6 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  6 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  6 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  6 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  6 days ago