കൊലപാതകക്കേസിലെ പ്രതി മന്ത്രിക്കൊപ്പം ഫോട്ടോയില്‍
പാറ്റ്ന: കൊലപാതകക്കേസിലെ പ്രതി മന്ത്രിക്കൊപ്പം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു.
മാധ്യമപ്രവര്‍ത്തകനായ രാജ്ഡിയോ രജ്ഞന്റെ കൊലപാതകത്തിന് പൊലിസ് തിരയുന്നയാള്‍ ബിഹാര്‍ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനും രാഷ്ട്രിയക്കാരനായ മുഹമ്മദ് ഷഹാബുദ്ദിനും ഒപ്പമുള്ള ചിത്രമാണ് പുറത്തു വന്നത്.
രഞ്ജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ മുഹമ്മദ് കൈഫ് എന്നയാള്‍ നിരവധി പൊലിസുകാരുടെ സാനിധ്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രിക്കും പാര്‍ട്ടി നേതാവിനുമൊപ്പം കാണപ്പെട്ടതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് രജ്ഞന്റെ ഭാര്യ ആശ കൊപാതകത്തിന്റെ അന്വേഷണവും വിചാരണയും ബിഹാറില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപ്പിച്ചു.
ഒരു പ്രാദേശിക പത്രത്തില്‍ ജോലി നോക്കുകയായിരുന്ന രജ്ഞന്‍ ഇക്കഴിഞ്ഞ മേയിലാണ് വെടിയേറ്റ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് കൈഫ്. അതിനിടെ ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ ചിത്രങ്ങളെന്നാണ് ലാലുവിന്റെ മകന് തേജ് പ്രതാപ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."