ചിക്കുന്‍ഗുനിയ: ഡല്‍ഹിയില്‍ 11 മരണം
ന്യൂഡല്‍ഹി: ചിക്കുന്‍ഗുനിയ ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചത് 11 പേര്. പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന പ്രതിഷേധം വ്യാപകം. അതിനിടെ ചിക്കുന്‍ഗുനിയ മൂലം ആരും മരിക്കില്ലെന്നാണ് ഗൂഗിളില്‍ പറയുന്നതെന്ന പ്രസ്താവനയുമായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്. കഴിഞ്ഞ ദിവസം ഒരാള്‍കൂടി മരിച്ചതോടെയാണ് ചിക്കന്‍ഗുനിയ കാരണമായി മരിച്ചവരുടെ എണ്ണം 11 ആയി വര്‍ധിച്ചത്.
നഗരത്തില്‍ രോഗം ഭീതി വിതയ്ക്കുമ്പോള് സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. കേന്ദ്രസര്‍ക്കാരാണ് ഇതില്‍ ഉത്തരവാദിയെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാദം. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദിക്കണമെന്നും അവര്‍ക്കാണ് ഇപ്പോള്‍ അധികാരമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെജ്രിവാളിന്റെ മറുപടി.
ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൂഗിളില്‍ പറഞ്ഞ കാര്യവുമായി മന്ത്രി സത്യേന്ദ്ര ജെയിന് രംഗത്തെത്തിയത്. എന്നാല്‍ ഇത് തന്റെ അഭിപ്രായമല്ലെന്ന് എടുത്തു പറയാനും അദ്ദേഹം മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."