HOME
DETAILS

ഹജ്ജ് ഒരുക്കം; മക്കയിലെ ആരോഗ്യ സജ്ജീകരണങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രി

  
April 24, 2026 | 12:31 PM

Hajj 2026 Makkah Healthcare Readiness Inspection

മക്ക: മക്കയിലെ ആരോഗ്യ സേവനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിവന്ന രണ്ട് ദിവസത്തെ പരിശോധനാ സന്ദർശനം പൂർത്തിയാക്കി. തീർഥാടകർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ചാണ് സന്ദർശനം. സഊദി വിഷൻ 2030, ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഈ വർഷത്തെ ആരോ​ഗ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രതിരോധം, ചികിത്സ, അടിയന്തര സേവനങ്ങൾ എന്നിവ യോജിപ്പിച്ചു കൊണ്ടാണ് ആരോ​ഗ്യമേഖലയിലെ പ്രവർത്തനം. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിനും ശുശ്രൂഷ നൽകുന്നതിനുമായി ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ശേഷി വർധിപ്പിച്ചിട്ടുണ്ട്. എമർജൻസി, ഇന്റൻസീവ് കെയർ യൂനിറ്റുകളുടെ പ്രവർത്തനം, അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ ഇടപെടാനുള്ള പ്രോട്ടോക്കോളുകൾ തുടങ്ങിയവ മന്ത്രി സന്ദർശിച്ചു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും എല്ലാ വിഭാഗങ്ങളും തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

Saudi Health Minister Fahad Al-Jalajel concludes a two-day inspection of healthcare facilities in Makkah. The visit highlights the Kingdom's readiness to provide integrated emergency, preventive, and curative services for the upcoming Hajj season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  8 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  8 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  8 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  8 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  8 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  8 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  8 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  8 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  8 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  8 days ago