ബഹ്‌റൈനിൽ താപനില കുറയുന്നു; കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മനാമ: ബഹ്‌റൈനിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
വടക്കൻ ദിശയിൽ നിന്നുള്ള കാറ്റ് മണിക്കൂറിൽ 5 മുതൽ 10 നോട്ട് വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 17 നോട്ട് വരെ വർധിച്ചേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശങ്ങളിൽ തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരാൻ സാധ്യതയുണ്ട്. തീരത്തോട് അടുത്ത പ്രദേശങ്ങളിൽ തിരമാലയുടെ ഉയരം 1 മുതൽ 2 അടി വരെയായിരിക്കും.
രാജ്യത്ത് അനുഭവപ്പെടുന്ന പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസുമായിരിക്കും. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് പരമാവധി 85 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ചെറിയ തോതിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. കുറഞ്ഞ ഈർപ്പം 25 ശതമാനമായിരിക്കും. കാലാവസ്ഥാ മാറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് (www.bahrainweather.gov.bh) സന്ദർശിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
bahrain weather temperature drop brings relief as the met center forecasts chances of rain and strong winds, urging residents to stay updated on changing weather conditions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."