HOME
DETAILS

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; അമ്മയ്ക്ക് പിന്നാലെ മകനും പിടിയിൽ

  
April 24, 2026 | 1:18 PM

punalur pocso case chikkuraj arrested in tamil nadu for raping minor dalit girl

കൊല്ലം: പുനലൂരിൽ കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. മണിയാർ എരിച്ചിക്കൽ സ്വദേശി ചിക്കുരാജിനെ (24) തമിഴ്നാട്ടിൽ നിന്നാണ് പുനലൂർ പൊലിസ് പിടികൂടിയത്. കേസിൽ രണ്ടാം പ്രതിയും ചിക്കുരാജിന്റെ അമ്മയുമായ മിനിയെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചൈൽഡ് ലൈൻ ഇടപെടൽ; പീഡനം പുറംലോകമറിഞ്ഞത് ഇങ്ങനെ

കൈകൊട്ടിക്കളി ട്രൂപ്പ് കോർഡിനേറ്ററായ മിനി, തന്റെ സംഘത്തിലെ അംഗമായ പെൺകുട്ടിയെ 2025 നവംബറിലാണ് വീട്ടിലെത്തിച്ചത്. അവിടെ വച്ച് മിനിയുടെ മകൻ ചിക്കുരാജ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് ശേഷം പെൺകുട്ടിയെയും കുടുംബത്തെയും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട അധ്യാപകർ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയും പൊലിസിൽ പരാതി നൽകുകയുമായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൂട്ടുപ്രതിയായ അമ്മ മിനിയെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ഒളിവിൽ പോയ ചിക്കുരാജ് മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തിവരികയായിരുന്നു. പൊലിസിനെ വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരമുള്ള വകുപ്പുകളും,പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമവും(SC/ST Act),ബാലാവകാശ സംരക്ഷണ നിയമം എന്നി കേസുകളാണ് ചുമത്തിയിരിക്കുന്നത്. 

പീഡനത്തിന് ഒത്താശ ചെയ്തതിനും വിവരം മറച്ചുവെച്ചതിനുമാണ് മിനിക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ചിക്കുരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  18 hours ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  18 hours ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  19 hours ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  19 hours ago
No Image

പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  19 hours ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  19 hours ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  a day ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  a day ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  a day ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  a day ago