വീണ്ടും സ്വര്‍ണത്തിളക്കം
റിയോ ഡി ജനീറോ: ജാവലിന്‍ ത്രോയില്‍ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ദേവേന്ദ്ര ഝചാര്യ റിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സമ്മാനിച്ചു. പുരുഷന്മാരുടെ എഫ്46 ജാവലിന്‍ ത്രോയില്‍ 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര വീണ്ടും അഭിമാന താരമായത്.
2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിംപിക്‌സിലാണ് ദേവേന്ദ്ര ലോക റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം നേടിയത്. 62.15 മീറ്ററായിരുന്ന നേട്ടമാണ് ഇപ്പോള്‍ തിരുത്തിയത്. പാരാലിംപിക്‌സില്‍ രണ്ടു സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമെന്ന പെരുമയും ഇനി 36കാരനായ ദേവേന്ദ്രയ്ക്ക് സ്വന്തമായി. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനാണ് നിലവില്‍ ദേവേന്ദ്ര.
ദേവേന്ദ്രയുടെ സ്വര്‍ണം നേട്ടത്തോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ സ്വര്‍ണം നേട്ടം രണ്ടായി ഉയര്‍ന്നു. നേരത്തെ ഹൈ ജംപില്‍ മാരിയപ്പന്‍ തങ്കവേലുവിനായിരുന്നു ആദ്യ സ്വര്‍ണം. വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്ക് വെള്ളിയും ഹൈജ ജംപില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ 31ാം സ്ഥാനത്ത് നില്‍ക്കുന്നു.
രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈപ്പത്തി മുറിച്ചു മാറ്റിയതാണ്. എട്ടാം വയസില്‍ മരത്തില്‍ കയറുമ്പോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് അദ്ദേഹത്തിന് കൈപ്പത്തി നഷ്ടമായത്. 1995 മുതലാണ് അദ്ദേഹം അത്‌ലറ്റിക്‌സില്‍ മത്സരിക്കാനിറങ്ങുന്നത്.
2004ല്‍ ഏഥന്‍സില്‍ വച്ച് നേടിയ പാരാലിംപിക്‌സ് സ്വര്‍ണം ഒരു ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ മാത്രം സുവര്‍ണ നേട്ടമായിരുന്നു.
2005ല്‍ അര്‍ജുനയും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിംപിക്‌സ് താരമാണ് ദേവേന്ദ്ര. 2013ല്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."