മുംബൈയുടെ 'പേസ് സെൻസേഷൻ' ഇനി മഞ്ഞക്കുപ്പായത്തിൽ; ചെന്നൈ നിരയിലേക്ക് ആകാശ് മധ്വാളിന്റെ മാസ് എൻട്രി
ചെന്നൈ: ഐപിഎൽ 2026-ൽ പരിക്കേറ്റ യുവ താരം ആയുഷ് മാത്രേയ്ക്ക് പകരക്കാരനായി പേസർ ആകാശ് മധ്വാളിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലെത്തിച്ചു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മാത്രേയ്ക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സിഎസ്‌കെ മാനേജ്‌മെന്റ് പുതിയ താരത്തെ പ്രഖ്യാപിച്ചത്.
മുന്നേറ്റ നിര ബാറ്ററായ മാത്രേയ്ക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് പേസറെ ടീമിലെടുക്കാനുള്ള ചെന്നൈയുടെ തീരുമാനം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായ ഖലീൽ അഹമ്മദിന് പകരക്കാരനായി കൂടി കണക്കിലെടുത്താണ് മധ്വാളിനെ ടീം സ്വന്തമാക്കിയത്.
നേരത്തെ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ആകാശ് മധ്വാൾ. സീസണിന്റെ നിർണ്ണായക ഘട്ടത്തിൽ മധ്വാളിന്റെ വേഗതയും ഡെത്ത് ഓവറുകളിലെ കൃത്യതയും ചെന്നൈയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദും സംഘവും പ്രതീക്ഷിക്കുന്നത്.
നിലവിൽ പോയിന്റ് പട്ടികയിൽ 5-ാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് ഖലീലിന്റെ അഭാവം സൃഷ്ടിച്ച വിടവ് നികത്താൻ മധ്വാളിന്റെ വരവ് സഹായിക്കും.
ഇന്നലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് വൻ വിജയം. സഞ്ജു സാംസൺ നേടിയ അപരാജിത സെഞ്ച്വറിയുടെ കരുത്തിൽ ചെന്നൈ മുന്നോട്ടുവെച്ച 208 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ മുംബൈക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതോടെ പരാജയം സമ്മതിക്കേണ്ടി വന്നു. സ്പിന്നർ അകീൽ ഹൊസൈൻ ഉൾപ്പെടെയുള്ള ചെന്നൈ ബൗളർമാർ മുംബൈ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കി.
സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്ത്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി മലയാളി താരം സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ്.10 ഫോറുകളും ആറ് കൂറ്റൻ സിക്‌സറുകളും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.മറ്റ് വിക്കറ്റുകൾ ഇടവേളകളിൽ വീണെങ്കിലും സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം ചെന്നൈയെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 എന്ന മികച്ച സ്കോറിലെത്തിച്ചു.
മുംബൈയുടെ മറുപടി ബാറ്റിംഗ് തകർന്നു
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നൽകാൻ കഴിഞ്ഞില്ല. അകീൽ ഹൊസൈന്റെ നേതൃത്വത്തിലുള്ള ചെന്നൈ ബൗളിംഗ് നിര മുംബൈയെ വരിഞ്ഞുമുറുക്കി. അകീൽ ഹൊസൈൻ നാല് പ്രധാന വിക്കറ്റുകൾ വീഴ്ത്തി മുംബൈയുടെ നട്ടെല്ലൊടിച്ചു. മുംബൈയുടെ വമ്പൻ താരങ്ങൾ നിരാശപ്പെടുത്തിയ മത്സരത്തിൽ വലിയ തോൽവിയാണ് അവർ ഏറ്റുവാങ്ങിയത്.
അല്ലാ ഗസൻഫറും അശ്വനി കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയെങ്കിലും അവസാന ഓവറുകളിൽ റൺസ് വഴങ്ങിയത് അവർക്ക് തിരിച്ചടിയായി.ചെന്നൈയ്ക്കായി അകീൽ ഹൊസൈൻ നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ മറ്റ് ബൗളർമാരും കൃത്യമായ പിന്തുണ നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."