വീഴ്ച പറ്റിയില്ല: മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്. കേസരി ഹാളില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സുപ്രിം കോടതി വധശിക്ഷ റദ്ദാക്കിയത്. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനു ദൃക്സാക്ഷികളുണ്ടോ എന്നായിരുന്നു സുപ്രിം കോടതിയുടെ ഒരു പ്രധാന ചോദ്യം.
എന്നാല്‍ അതു തെളിയിക്കാന്‍ ദൃക്സാക്ഷി ഉണ്ടായിരുന്നില്ല. കേസിലെ രണ്ടു ദൃക്സാക്ഷികള്‍ മൊഴി നല്‍കിയത് സൗമ്യ ട്രെയിനില്‍ നിന്ന് വീഴുന്നതു കണ്ടു എന്നായിരുന്നു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്തവരായിരുന്നു അവര്‍. കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന് തോമസ് ജോസഫിനെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്.
അദ്ദേഹത്തെ മാറ്റാന്‍ പ്രതിപക്ഷനേതാവോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ ആവശ്യപ്പെട്ടിട്ടുമില്ല. അദ്ദേഹത്തെ സഹായിക്കാന്‍ സെഷന്‍സ് കോടതിയില്‍ ഈ കേസ് വാദിച്ച അഡ്വ. എ. സുരേശനെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമെന്ന നിലയില്‍ ചില അസൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് സുരേശന് അതിനു തയാറായില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."