നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ മെമ്മറി കൂട്ടണോ? ഇതു വായിക്കൂ
തിരക്കുപിടിച്ചു ഫോണില്‍ ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ആയിരിക്കും ആവശ്യത്തിനു സ്ഥലമില്ല ('insufficient storage available') എന്ന എറര്‍ മെസ്സേജ് വരുന്നത്. പ്രത്യേകിച്ച് ഇന്റെണല്‍ മെമ്മറി കുറഞ്ഞ ഫോണുകളില്‍. കുറഞ്ഞത് 15 mb യെങ്കിലും ഇന്റെണല്‍ മെമ്മറി ഉണ്ടെങ്കിലെ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണില്‍ ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. SD കാര്‍ഡില്‍ സ്‌പേസ് ഉള്ളതുകൊണ്ട് മാത്രം കാര്യമില്ലെന്നര്‍ത്ഥം. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നമുക്കു പരിശോധിക്കാം.
1) ആവശ്യമില്ലാത്ത അപ്ലിക്കേഷനുകള്‍ ഡിലിറ്റ് ചെയ്യാം: പലപ്പോഴും നമ്മുടെ ഫോണിലുള്ള ആപ്പുകള്‍ നമ്മള്‍ ഒരു വട്ടം പോലും ഉപയോഗിക്കാത്തതോ, അതുമല്ലെങ്കില്‍ അപൂര്‍വമായോ മാത്രം ഉപയോഗിക്കുന്നതോ ആയിരിക്കും. ഇത്തരം ആപ്പുകള്‍ കണ്ടെത്തി അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യമാര്‍ഗം. ഇനി എപ്പോഴെങ്കിലും ഇവ ആവശ്യമായി തോന്നുകയാണെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്നും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയുമാകാം.
2) ഒരു USB OTG സ്റ്റോറേജ് ഉപയോഗിക്കാം: ഇന്നു മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഒരുവിധം എല്ലാ ഫോണുകളും OTG സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. എന്ന് പറഞ്ഞാല്‍ ഒരു OTG കേബിള്‍ വഴി നിങ്ങള്‍ക്ക് ഒരു പെന്‍ഡ്രൈവിനെ നിങ്ങളുടെ ഫോണുമായി കണക്റ്റ് ചെയ്ത് ഇന്റെണല്‍ മെമ്മറിയിലെ മീഡിയ ഫയലുകള്‍ അതിലേക്കു മൂവ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ വീണ്ടും കണക്റ്റ് ചെയ്തുപയോഗിക്കുകയുമാകാം. പല കമ്പനികളും USB കോമ്പോ(കമ്പ്യൂട്ടറിലും, മൊബൈലിലും ഒരു പോലെ ഉപയോഗിക്കാവുന്നത്) പെന്‍ഡ്രൈവുകള്‍ ഇന്നു പുറത്തിറക്കുന്നുണ്ട്.
3) ക്ലൌഡ് സ്റ്റോറേജ് ഉപയോഗപ്പെടുത്താം: ഇന്നു 4G യുടെയും, അണ്‍ലിമിറ്റെഡ് ഇന്റര്‍നെറ്റിന്റെയും കാലമാണല്ലോ. നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമാണിത്. Dropbox,Onedrive, Google drive തുടങ്ങിയവ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്ലൌഡ് സ്റ്റോറേജ് സംവിധാനങ്ങളാണ്. നമ്മള്‍ ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ ഇങ്ങനെയുള്ള ഒരു ക്ലൌഡ് സ്റ്റോരേജിലേക്ക് മാറ്റിയാല്‍ തന്നെ അത്യാവശ്യം സ്ഥലം ലാഭിക്കാവുന്നതാണ്.
4) അപ്ലിക്കേഷനുകള്‍ SD കാര്‍ഡിലേക്കു മാറ്റാം: നിങ്ങളുടെ ഫോണ്‍ SD കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുമെങ്കില്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കുറെയേറെ അപ്ലിക്കേഷനുകള്‍ SD കാര്‍ഡിലേക്ക് മാറ്റാം. 'Link2SD' പോലുള്ള തേര്‍ഡ്പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഈ ജോലി എളുപ്പത്തില്‍ ചെയ്യാനാകും. അതെല്ലെങ്കില്‍ ഫോണ്‍സെറ്റിങ്ങ്‌സിലെ ആപ്പ് മാനേജറില്‍ 'Move to SD card' എന്ന ഓപ്ഷന്‍ ഇതിനായി പ്രയോജനപ്പെടുത്താം.
5) ഒരു തേര്‍ഡ് പാര്‍ട്ടി ടൂള്‍ ഉപയോഗിക്കാം: ഫോണിനകത്തെ കാഷ് ക്ലിയര്‍ ചെയ്യുക എന്നത് ഇന്റെണല്‍ മെമ്മറി വര്‍ധിപ്പിക്കാനുള്ള ഒരു നല്ല മാര്‍ഗമാണ്. കാഷ് ക്ലിയര്‍ ചെയ്യാനും, മെമ്മറി ബൂസ്റ്റ് ചെയ്യാനുമുള്ള ധാരാളം അപ്പികെഷനുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ സൗജന്യവും, ലളിതമായി ഉപയോഗിക്കാവുന്നതുമാണ്. DU Speed Booster ഇത്തരത്തിലുള്ള ഒരു നല്ല മെമ്മറി ഒപ്റ്റിമൈസര്‍ അപ്ലിക്കേഷന്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."