തീര്‍ത്ഥാടകര്‍ ഇനി പ്രവാചക നഗരിയിലേക്ക് :സ്വീകരിക്കാന്‍ മദീന ഒരുങ്ങി
മദീന : ഈ വര്‍ഷത്തെ ഹജ്ജിനു പരിസമാപ്തി ആയിരിക്കെ മദീനയില്‍ പ്രവാചക നഗരിയിലേക്ക് ലക്ഷങ്ങളുടെ ഒഴുക്ക്. വ്യാഴാഴ്ച്ച ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ണ്ണമായും കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി മക്കയോട് സലാം പറഞ്ഞു അടുത്ത ലക്ഷ്യമായ മദീനയിലേക്ക് പ്രയാണം തുടങ്ങി കഴിഞ്ഞു. ഹജ്ജിനു മുന്നോടിയായി മദീനയില്‍ വന്നിറങ്ങി പ്രവാചക നഗരി സന്ദര്‍ശനം നടത്തിയവര്‍ മക്കയില്‍ നിന്നും ജിദ്ദയിലെത്തി നേരിട്ട് നാട്ടിലേക്ക് യാത്രതിരിക്കുകയായിരിക്കും ചെയ്യുക. അതെ സമയം നേരത്തെ മക്കയില്‍ എത്തിയ വിദേശികളാണ് ഇപ്പോള്‍ ഹജ്ജിനു ശേഷം മദീനയിലെ പ്രവാചക നഗരിയിലേക്ക് പുറപ്പെടുന്നത്.
ഇവര്‍ക്ക് ഇവിടെ വെച്ചായിരിക്കും യാത്രാ വിമാനം. ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന അതെ ദിവസം തന്നെയാണ് മദീന മൂവ്‌മെന്റും നടക്കുക. നേരത്തെ മക്കയിലേക്ക് നേരിട്ടെത്തിയ ഇന്ത്യന്‍ ഹാജിമാരാണ് 17 മുതല്‍ മദീന സന്ദര്‍ശനത്തിനായി പുറപ്പെടുക. മദീനയില്‍ സന്ദര്‍ശനത്തിനു ശേഷം എട്ടു ദിവസം കഴിഞ്ഞായിരിക്കും മടക്ക യാത്ര. തീര്‍ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്ക് അയക്കുന്നതിനും മദീന സന്ദര്‍ശനത്തിനു അയക്കുന്നതിനുമായുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.
മദീനയിലെത്തുന്ന തീര്‍ഥാടകര്‍ ജന്നതുല്‍ ബഖീഅ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ്്, മസ്ജിദുല്‍ ഖിബ്‌ലതൈന്‍ ,ഉഹ്ദ് താഴ്‌വര തുടങ്ങിയ ചരിത്ര സ്മാരകങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മദീനയോട് വിട പറയുക. ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി പര്യവസാനിച്ച് തീര്‍ത്ഥാടകര്‍ മദീനയെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോള്‍ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മസ്ജിദുന്നബവിയിലും പ്രവാചക നഗരിയില്‍ പൊതുവെയും സഊദി അധികൃതര്‍ തയാറാക്കിയിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടകരടക്കം നമസ്‌കാരത്തിനെത്തുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സന്നാഹങ്ങളും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്താന്‍ മദീന മുനവ്വറ ഗവര്‍ണറും മദീന ഹജ്ജ് കമ്മിറ്റി അധ്യക്ഷനും ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. മസ്ജിദുന്നബവി കാര്യങ്ങള്‍ക്കുള്ള ജനറല്‍ പ്രസിഡന്‍സിയും മടക്ക യാത്രക്കൊരുങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ സേവനങ്ങളൊരുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
മദീന മുനവ്വറ ആരോഗ്യ കാര്യാലയം തീര്‍ഥാടകര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് . തീര്‍ഥാടകരുടെ വാസ സ്ഥലങ്ങളിലും മസ്ദജിദുന്നബവി പരിസരങ്ങളിലുമെല്ലാം അടിയന്തിര ചികില്‍സാ വിഭാഗങ്ങളും ആംബുലന്‍സ് സര്‍വീസുകളും പ്രവര്‍ത്തന സജ്ജമാണ്.
തീര്‍ഥാടകത്തിരക്കിനാല്‍ വീര്‍പ്പുമുട്ടുന്ന മദീനയില്‍ ഭക്ഷണ ശാലകളിലും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളിലും മറ്റും മദീന മുനവ്വറ വാണിജ്യ മന്ത്രാലയം കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദയില്‍ ഹജ്ജിനു മുന്നോടിയായി ഏകദേശം എട്ടു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത്. ഇവരൊക്കെയും ഹജ്ജിനു ശേഷം മദീന സന്ദര്‍ശനം നടത്തുന്നവരാണ്. കൂടാതെ ആഭ്യന്തര തീര്‍ത്ഥാടകരും ഇവിടെ എത്തിച്ചേരുന്നതോടെ മദീനയും അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പു മുട്ടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."