അരുണാചലില്‍ മുഖ്യമന്ത്രിയടക്കം 42 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: നിര്‍ണായക സുപ്രീംകോടതി വിധി വന്ന് രണ്ട് മാസം കഴിയുന്നതിനിടെ അരുണാചലില്‍ വീണ്ടും സംസ്ഥാന ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം 42 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസ് വിടാതെ നിന്നത്. താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പീപിള്‍സ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് നിയമസഭാ സ്പീക്കറെ കണ്ട് അറിയിച്ചതായി പെമ ഖണ്ഡു വ്യക്തമാക്കി.60 നിയമസഭാംഗങ്ങളുള്ള അരുണാചലില്‍ 11 അംഗങ്ങളാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ഈ നീക്കം നേരത്തെ സുപ്രിംകോടതി അസാധുവാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് പേമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."