റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്
റിയാദ്: സഊദിയുടെ തലസ്ഥാന നഗരിയായ റിയാദിനടുത്ത് നടന്ന വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ മറാത്ത് ദുര്‍മ റോഡില്‍ ബുധനാഴ്ച വൈകീട്ടാണ് അപകടം നടന്നത്. തൃശൂര്‍ കുന്നംകുളം കൊട്ടിലികത്ത് തിലകന്‍ (48), ആലപ്പുഴ കായംകുളം സ്വദേശി ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ച മലയാളികള്‍.
ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി പ്രാഡോ കാര്‍ ടയര്‍ പൊട്ടി മറിഞ്ഞ് വൈദ്യുത പോസ്റ്റില്‍ തട്ടി മലക്കം മറിഞ്ഞാണ് മരണം സംഭവിച്ചത്. തിലകനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇവരോടൊപ്പം കൂടെയുണ്ടായിരുന്ന മാന്നാര്‍ സ്വദേശി ബാബു വര്‍ഗീസ്, കുട്ടനാട് സ്വദേശി ടോം മാത്യു, തൃശൂര്‍ സ്വദേശികളായ വിജയന്‍, മനോജ് എന്നീ മലയാളികളാണ് പരിക്കേറ്റവര്‍. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇവര്‍ ദുര്‍മ പവര്‍ പ്ലാന്റിലെ അറ്റകുറ്റ പണിക്കു പോയി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."