HOME
DETAILS
MAL
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്
Web Desk
April 27, 2026 | 10:44 AM
കൊല്ലം: ആയൂര്‍ വഞ്ചിപ്പേട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലും, ബസിലുമായി യാത്ര ചെയ്തിരുന്ന പത്ത് പേര്‍ക്ക് പരിക്ക്.
ആയൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസും, കൊട്ടാരക്കരയില്‍ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരായ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ബസില്‍ ഉണ്ടായിരുന്ന 7 പേരുടെ പരിക്ക് ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."