HOME
DETAILS

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ 

  
April 27, 2026 | 11:45 AM

court granted stay on private petition seeking to register case against cpim leaders in connection with kumbh mela viral girl marriage

തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന സ്വകാര്യ ഹരജിക്ക് സ്‌റ്റേ. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹരജി സ്‌റ്റേ ചെയ്തത്. വിവാഹത്തില്‍ പങ്കെടുത്ത സിപിഎം നേതാക്കളായ എം.വി ഗോവിന്ദന്‍, എ.എ റഹീം, വി ശിവന്‍കുട്ടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്തെന്നാണ് ഇവർക്കെതിരായ ആരോപണം. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാഹ്യസമ്മര്‍ദ്ദത്താല്‍ വീട്ടുകാര്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഹരജി സ്‌റ്റേ ചെയ്‌തെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കേസില്‍ മധ്യപ്രദേശ് പൊലിസിനോട് വിശദീകരണം തേടാനും കോടതി നിര്‍ദേശിച്ചു. 

അതേസമയം വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നെന്നാണ് കണ്ടെത്തൽ. വിവാഹത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് ആർഡിഒയ്ക്ക് പെൺകുട്ടിയുടെ നിലവിലുള്ള രേഖകൾ എല്ലാം ക്യാൻസൽ ചെയ്യാനായി അപേക്ഷ നൽകുകയും പെൺകുട്ടിയുടെ അനുജന്റെ ജനന സർട്ടിഫിക്കറ്റ് വെച്ച് പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും ചെയ്തു. അത് ഉപയോഗിച്ചാണ് ഇപ്പോൾ കേസുകൾ നടക്കുന്നത്. ഇത്തരത്തിൽ കള്ളക്കേസ് ചമഞ്ഞ് അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഹർജി നൽകിയിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഹർജി സ്റ്റേ ചെയ്തിരിക്കുന്നത്.

stay has been granted on the private petition seeking to register a case against leaders of Communist Party of India (Marxist) in connection with the marriage of the viral girl from the Kumbh Mela.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  3 days ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  4 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  4 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  4 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  4 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  4 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  4 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  4 days ago