നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
സംഗീത നമ്പ്യാര്‍ക്ക് കഴിഞ്ഞ ദിവസമാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് പ്രതി അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഡോ എം.കെ റാം, രണ്ടാം പ്രതി ഡോ. സംഗീത എന്നിവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
അതേസമയം അധ്യാപകര്‍ക്ക് നേരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളിയിരുന്നു.
death of dental college student Nithin Raj at Ancharakandi, the second accused, Dr. Sangeetha Nambiar, appeared before the investigating officer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."