ശ്രീനാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു
കല്‍പ്പറ്റ: ശ്രീ നാരായണ ഗ്ലോബല്‍ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ 162 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ ശ്രീ നാരായണീയര്‍ ഗുരുവിന്റെ മതാതീതമായ മനുഷ്യസ്‌നേഹത്തിന്റെ ദര്‍ശനം പ്രജരിപ്പിക്കാന്‍ ശ്രമിക്കണമെന്നും കേരളത്തിന്റെ മതേതര മനസിനെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
സമൂഹ പ്രാര്‍ഥന, വിശേഷാല്‍ ഗുരുപൂജ, അന്നദാനം എന്നിവയും സംഘടിപ്പിച്ചു. ശ്രീ നാരായണ ഗ്ലോബല്‍ മിഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.പി ശശി അധ്യക്ഷനായി. വൈത്തിരി നാരായണ ഗുരുകുലം അധ്യക്ഷന്‍ വിദ്യാധി രാജ സ്വാമികള്‍ ഗുരുദര്‍ശന പ്രഭാഷണം നടത്തി. പി.കെ റജി മുഖ്യ പ്രഭാഷണം നടത്തി.
സുല്‍ത്താന്‍ ബത്തേരി: യൂനിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഭരണ കൂടങ്ങള്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും കാര്യം കഴിയുമ്പോള്‍ ജാതിയും മതവുമില്ലെന്ന് പറയുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്റ് എന്‍.കെ ഷാജി അധ്യക്ഷനായി. കല്‍പറ്റ: എസ്.എന്‍.ഡി.പി യോഗം കല്‍പ്പറ്റ യൂനിയനില്‍ ഗുരു എന്ന വിഷയത്തെ ആസ്പദമാക്കി വിശ്വപ്രകാശം എസ് വിജയാനന്ദ് പ്രഭാഷണം നടത്തി. പൊതുസമ്മേളനത്തില്‍ കെ.ആര്‍ കൃഷ്ണന്‍ അധ്യക്ഷനായി. എം മോഹനന്‍, എം മണിയപ്പന്‍, സാജന്‍ പൊരുന്നിക്കല്‍, എം.പി പ്രകാശന്‍, ശ്രീദേവി ബാബു, അനസൂയ രവി സംസാരിച്ചു.
കാക്കവയല്‍: കല്ലുപാടി എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റ് മംഗല്യ നിധി വിതരണവും നടത്തി. രാധ റെജി മൂലങ്കാവ് പ്രഭാഷണം നടത്തി. കല്‍പറ്റ എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് കെ.ആര്‍ കൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."