HOME
DETAILS
MAL
ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു
Web Desk
April 27, 2026 | 2:27 PM
തിരുവനന്തപുരം: പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെ 15കാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുപണ വീട്ടില്‍ ജഗദീഷിന്റെ മകന്‍ അഭിനവിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.
വീടിന് സമീപത്തെ പറമ്പില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപത്തേക്ക് പോകുമ്പോഴാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."