HOME
DETAILS

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

  
April 27, 2026 | 5:17 PM

kuwait man jailed 14 years for killing domestic worker burying body in garden

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് ലഭിച്ച 14 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ സഹായിച്ച പ്രതിയുടെ ഭാര്യ, പിതാവ്, സഹോദരൻ എന്നിവർക്ക് കോടതി ഒരു വർഷം വീതം തടവ് ശിക്ഷയും വിധിച്ചു.

സാദ് അൽ അബ്ദുള്ളയിലെ തന്റെ വീടിന്റെ പൂന്തോട്ടത്തിലാണ് പ്രതി യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയത്. ആദ്യം വീട്ടുജോലിക്കാരിയെ കാണാനില്ലെന്ന പരാതിയാണ് അധികൃതർക്ക് ലഭിച്ചതെങ്കിലും, അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം ഒളിപ്പിക്കാൻ കുടുംബാംഗങ്ങൾ സഹായിച്ചതായും പ്രതി കുറ്റസമ്മതം നടത്തി. മൃതദേഹം മറവുചെയ്യാനും കുറ്റകൃത്യം മറച്ചുവെക്കാനും സഹായിച്ചതിനാണ് പ്രതിയുടെ കുടുംബാംഗങ്ങൾക്കെതിരെ നടപടിയെടുത്തത്. വിചാരണ കോടതി വിധിച്ച ജയിൽ ശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചതോടെ പ്രതികൾക്ക് ഇനി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

a kuwait court sentenced a man to 14 years in prison for murdering a domestic worker and burying her in a garden, while family members also received punishments in connection with the crime.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  13 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  13 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  13 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  13 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  13 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  13 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  13 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  13 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  13 days ago
No Image

പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും; കോടതിയിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

National
  •  13 days ago