HOME
DETAILS

തെരുവു വിളക്കുകള്‍ അണഞ്ഞിട്ട് ഒന്നരവര്‍ഷം; നന്നാക്കാന്‍ നടപടികളില്ല

  
backup
September 16 2016 | 17:09 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a3%e0%b4%9e%e0%b5%8d-2


മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കത്താതിരുന്ന തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ നടപടികളില്ല. ഇതോടെ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങലും ഇരുട്ടിലായിരിക്കുകയാണ്. പലകാരണങ്ങളാലാണ് തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ നീണ്ടുപോവുന്നത്. പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി അയ്യായിരത്തിലധികം തെരുവു വിളക്കുകളാണുണ്ടായിരുന്നത്. നിലവില്‍ ഇതില്‍ ഭൂരിഭാഗവും കണ്ണടച്ചു കഴിഞ്ഞു. 2015 മാര്‍ച്ചിലാണ് നേരത്തെയുണ്ടായിരുന്ന റിപ്പയറിങ് ജോലിക്കാരന്റെ കാലാവധി കഴിഞ്ഞത്. പിന്നീട് ഇതു പുതുക്കുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെ തെരുവുവിളക്കു സംബന്ധമായ ജോലികള്‍ക്കാവശ്യമുള്ള ഇലക്ട്രിക്കല്‍ സാധനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ ക്രൂസില്‍ നിന്നു വാങ്ങണമെന്ന് നിര്‍ദ്ദേശമുയരുകയും നടപടിക്രമങ്ങള്‍ നീണ്ടുപോകുകയും ചെയ്തു.
ഇതിനിടയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പഞ്ചായത്തില്‍ സെക്രട്ടറിയുടെ സ്ഥലം മാറ്റവുമെല്ലാം തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് തടസ്സമായി. ഏറ്റവും ഒടുവില്‍ ദിവസ വേതനത്തിന് രണ്ട് പേരെ നിയമിച്ചെങ്കിലും റിപ്പയറിങിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. മുന്‍ വര്‍ഷം ഇതിനായി അനുവദിച്ച മൂന്ന് ലക്ഷം രുപ വിനിയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണത്രെ ഇതിന് താമസം.
പഞ്ചായത്തിലെ ജീവനക്കാരുടെ അനാസ്ഥയും ഭരണസമിതിയുടെ പിടിപ്പുകേടുമാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്. തെരുവുനായ ശല്യം കൂടിവര്‍ധിച്ചതോടെ രാത്രിയായാല്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago