ഓട്ടോ സുഹൃത്തുക്കള്‍ കൈകോര്‍ത്തു; 'ശാന്തേന്റെ പീടിക' തുറന്നു
ചിറപ്പുറം: നീലേശ്വരം ആലിന്‍കീഴിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ 'ശാന്തേന്റെ പീടിക' തുറന്നു. അംഗപരിമിതയായ ശാന്തയ്ക്കു ഓണസമ്മാനമായാണു കട നിര്‍മിച്ചു നല്‍കിയത്.
അരനൂറ്റാണ്ടു മുന്‍പ് കൂറ്റന്‍ ആല്‍മരത്തിനു കീഴില്‍ ശാന്തയുടെ അച്ഛന് കൊട്ടന് ആരംഭിച്ച മുറുക്കാന്‍ കട അദ്ദേഹത്തിന്റെ മരണശേഷമാണു ശാന്ത ഏറ്റെടുത്തത്.
ശാന്തയും രോഗിയും വൃദ്ധയുമായ അമ്മയും മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഈ കട. ഓലകൊണ്ടു നിര്‍മിച്ച കട കാലപ്പഴക്കം കാരണം നശിക്കാന്‍ തുടങ്ങിയപ്പോഴാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സഹായവുമായെത്തിയത്. ഡ്രൈവര്‍മാര്‍ സ്വരൂപിച്ച പണത്തിനു പുറമെ ഉദാരമതികളുടെ സംഭാവന കൂടിയായപ്പോള്‍ കാല് ലക്ഷത്തിലധികം രൂപ ലഭിച്ചു. ഇതുപയോഗിച്ച് അടച്ചുറപ്പോടു കൂടി കട നവീകരിക്കുകയായിരുന്നു. 'ശാന്തേന്റെ പീടിക' എന്നു പേരും നല്കി.
നവീകരിച്ച കട ഇന്നലെ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."