കാരുണ്യ സ്പര്‍ശവുമായി പൊലിസുകാരുടെ ഓണം
അമ്പലത്തറ: അശരണര്‍ക്കും രോഗികള്‍ക്കുമൊപ്പം ഓണമാഘോഷിക്കാന്‍ പൊലിസുകാരെത്തിയപ്പോള്‍ അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് അതു പുതിയ അനുഭവമായി. സാന്ത്വനവുമായി എത്തിയ പൊലിസുകാര്‍ ഓണ വിരുന്നിനൊപ്പം സംഗീത വിരുന്നുമൊരുക്കിയപ്പോള്‍ അവശത മറന്ന അന്തേവാസികള്‍ പാട്ടിനൊത്തു ചുവടുകള്‍ വെച്ചു.
കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂന്നാംമൈലിലെ സ്‌നേഹാലയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്.
150-ഓളം അന്തേവാസികളോടൊത്തുള്ള ഓണാഘോഷം കാരുണ്യ സ്പര്‍ശമായി. പുല്ലൂര്‍-പെരിയ ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ സന്തോഷ് അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് ഓണക്കോടികള്‍ വിതരണം ചെയ്തു.
കൃഷ്ണകുമാര്‍ മീങ്ങോത്ത്, ഡിവൈ.എസ്.പി കെ ദാമോദരന്‍, ഇന്‍സ്‌പെക്ടര്‍ വി.കെ വിശ്വംഭരന്‍, പി.പി മഹേഷ്, ബ്രദര്‍ ഈശോദാസ്, ജില്ലാ സെക്രട്ടറി പി.ആര്‍ ശ്രീനാഥ്, ട്രഷറര്‍ വി.കെ ശശികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."