എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സമ്മേളനം: പ്രതിനിധി ക്യാംപ് തുടങ്ങി
തൃക്കരിപ്പൂര്‍: 'നവ സമൂഹത്തിനായി വിദ്യാര്‍ഥി മുന്നേറ്റം' എന്ന പ്രമേയം അടിസ്ഥാനമാക്കി സെപ്തംബര്‍ മുതല്‍ 2017 ജനുവരി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ദ്വിദിന പ്രതിനിധി ക്യാംപിനു തുടക്കമായി. സംഘാടക സമിതി ചെയര്മാന് മുസ്തഫ പി ഉദിനൂര്‍ പതാക ഉയര്‍ത്തി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ കടവില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹാഷിം ബംബ്രാണിക്ക് പഞ്ചായത്ത് എം.എസ്.എഫ് നല്കിയ ഉപഹാരം മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് കൈമാറി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.എം.ടി.പി കരീം ബാഫഖി തങ്ങള്‍ അനുസ്മരണം നടത്തി. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എസ് കുഞ്ഞഹമ്മദ്, കെ.എസ്.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഏ.സി അത്താവുല്ല, നൗഷാദ് ചന്തേര, യു.പി ഫായിസ്, എന്‍.പി അബ്ദുല്‍ റഹിമാന്‍ പ്രസംഗിച്ചു.
എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല, വൈസ് പ്രസിഡന്റ് ആസ് ഹറുധീന് മണിയനോടി, ജില്ലാ കമ്മിറ്റിയംഗം മര്‍സൂഖ് റഹ്മാന് സംബന്ധിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അക്ബര്‍ സാദത്ത് സ്വാഗതവും ട്രഷറര്‍ മഷൂദ് തലിചാലം നന്ദിയും പറഞ്ഞു. എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, ലീഗ് ജില്ലാ സെക്രട്ടറി ഏ.ജി.സി ബഷീര്‍, എം സാദിഖ് എന്നിവര്‍ ക്ലാസെടുത്തു.
രണ്ടു ദിവസമായി നടക്കുന്ന ക്യാംപില്‍ 60 പ്രതിനിധികള്‍ സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി കാംപസ് ശാക്തീകരണ കണ്‍വന്‍ഷനുകള്‍ നടന്നു വരികയാണ്.
ഇരുപതോളം വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കു ശേഷം ജനുവരി ആറിനു നടക്കുന്ന പൊതു സമ്മേളനത്തോടെ സമ്മേളനം അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."