HOME
DETAILS
MAL
രക്തവില കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തും: യൂത്ത് ലീഗ്
backup
September 16 2016 | 18:09 PM
കാസര്‍കോട്: കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രിയോടു ചേര്‍ന്നുള്ള ബ്ലഡ് ബാങ്കില്‍ ഒരു കുപ്പി രക്തത്തിനുള്ള വില 500 ല്‍ നിന്നു 1050 രൂപയായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് എന്നിവര്‍ ആവശ്യപ്പെട്ടു. താലൂക്ക് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായ ബി.പി.എല്‍ വിഭാഗത്തിനു മാത്രമാണ് നിലവില്‍ സൗജന്യമായി രക്തം നല്‍കുന്നത്. ഈ ആനുകൂല്യം സ്വകാര്യാശുപത്രികളിലെ ബി.പി.എല്‍ വിഭാഗത്തിനു കൂടി ലഭ്യമാക്കണം. വര്‍ധിപ്പിച്ച വില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."