കാടു പിടിച്ചു നശിക്കാനൊരു മത്സ്യഭവനം
സ്വന്തം കെട്ടിടം ഒഴിവാക്കിയാണ് ചെറുവത്തൂരിലെ വാടക കെട്ടിടത്തില്‍ മത്സ്യ ഭവന്‍ പ്രവര്‍ത്തിക്കുന്നത്
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മത്സ്യഭവനം കാടുകയറി നാശം നേരിടുന്നു. തങ്കയം ജങ്ഷനിലാണ് ഉപയോഗിക്കാതെ കാടു കയറിയ നിലയില്‍ മത്സ്യഭവനമുള്ളത്. മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി തൃക്കരിപ്പൂര്‍ പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്താണു മത്സ്യഭവനം നിര്‍മിച്ചത്.
2003 ഒക്‌ടോബര്‍ 11നു അന്നത്തെ ഫിഷറിസ് മന്ത്രി കെ.വി തോമസ് കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രവൃത്തി തുടങ്ങിയെങ്കിലും രണ്ടു വര്‍ഷം മുന്‍പ് ഇവിടുത്തെ ഓഫിസ് പ്രവര്‍ത്തനം ചെറുവത്തൂരിലേക്കു മാറ്റുകയായിരുന്നു. സ്വന്തം കെട്ടിടം ഒഴിവാക്കിയാണ് ചെറുവത്തൂരിലെ വാടക കെട്ടിടത്തില്‍ മത്സ്യ ഭവന്‍ പ്രവര്‍ത്തിക്കുന്നത്. തൃക്കരിപ്പൂരിലെ മത്സ്യ ഭവനം തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കു പ്രയോജനപ്പെടുന്നതും എല്ലാ മേഖലകളില്‍ നിന്നും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതുമായിരുന്നു. മൊത്തം മത്സ്യത്തൊഴിലാളികളില്‍ പകുതി ഭാഗവും താമസിക്കുന്നതു വലിയപറമ്പിലാണ്. ഇവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതും തൃക്കരിപ്പൂരിലാണ്.
വലിയപറമ്പ കഴിഞ്ഞാല്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്നതു തൃക്കരിപ്പൂരിലാണ്.
മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുകളെ വകവെക്കാതെയാണു ചില രാഷ്ട്രീയക്കാരുടെ താല്‍പര്യത്തിനുസരിച്ചു സ്വന്തം കെട്ടിടത്തില്‍ നിന്നു ചെറുവത്തൂരിലെ വാടക കെട്ടിടത്തിലേക്കു മാറിയതെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."